LiveTV

Live

Entertainment

തിലകനില്‍ കണ്ട പ്രതിഭ ചെമ്പനില്‍ കണ്ടെന്ന് ജോഷി

വളരെ വലിയ കഴിവുള്ള നടനാണ് ജോജുവന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

തിലകനില്‍ കണ്ട പ്രതിഭ ചെമ്പനില്‍ കണ്ടെന്ന് ജോഷി

നാല് വർഷത്തെ ഇടവേളക്ക് ശേഷം ഒരു ജോഷി ചിത്രം തീയറ്ററുകളി‍ൽ എത്താൻ ഒരുങ്ങുകയാണ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നെെല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പൊറിഞ്ചു മറിയം ജോസിലെ തന്റെ നായകൻമാരെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ ജോഷി.

തിലകനിൽ‌ താൻ കണ്ട പ്രതിഭ ചെമ്പൻ വിനോദ് ജോസിൽ കണ്ടതായാണ് ജോഷി പറഞ്ഞത്. നല്ല പോലെ ബോധ്യം വന്ന ചിത്രത്തിലേ ചെമ്പൻ വിനോദ് അഭിനയിക്കൂ. നല്ലൊരു നടന്റെ ലക്ഷണമാണെന്നും ജോഷി പറഞ്ഞു. വളരെ വലിയ കഴിവുള്ള നടനാണ് ജോജുവന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെസ്റ്റ് ആക്ടർ മുതൽ ജോജുവിനെ ശ്രദ്ധിക്കുന്നുണ്ട്. ജോസഫ് കണ്ടതോടെ താരം ഒരുപാട് റേഞ്ചുള്ള താരമാണെന്ന് ബോധ്യമായതായും ജോഷി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.