LiveTV

Live

Entertainment

ഉമ്പായിയുടെ ഓര്‍മദിനത്തില്‍ സ്നേഹ സമര്‍പ്പണവുമായി ആരാധിക

ഉമ്പായിയെക്കുറിച്ചുള്ള ഓര്‍മകളും കവിതകളുമെല്ലാമടങ്ങിയ ഉമ്പായി നിലക്കാത്ത രാഗമാലിക എന്ന പുസ്തകം ഇന്ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. 

ഉമ്പായിയുടെ ഓര്‍മദിനത്തില്‍ സ്നേഹ സമര്‍പ്പണവുമായി ആരാധിക

ഉമ്പായി എന്ന അനശ്വര ഗായകന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്. ഉമ്പായിയുടെ ഓര്‍മദിനത്തില്‍ സ്നേഹ സമര്‍പ്പണമായി ഒരു പുസ്തകം തന്നെ ഇറക്കുകയാണ് ആരാധിക കൂടിയായ അഞ്ജന ശശി. ഉമ്പായിയെക്കുറിച്ചുള്ള ഓര്‍മകളും കവിതകളുമെല്ലാമടങ്ങിയ ഉമ്പായി നിലക്കാത്ത രാഗമാലിക എന്ന പുസ്തകം ഇന്ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.

മലയാളത്തിന്റെ ഗസല്‍ നാദമായിരുന്നു ഉമ്പായി...വിരഹവും പ്രണയവുമെല്ലാം പെയ്തിറങ്ങിയ എത്രയോ ദിനങ്ങള്‍ നിരവധി ആരാധകരേയും സമ്പാദിച്ചു.ഈ അതുല്യ സംഗീത പ്രതിഭയോടുള്ള ആരാധനയാണ് മാധ്യമപ്രവര്‍ത്തക കൂടിയായ അഞ്ജന ശശിക്ക് ഉമ്പായി നിലക്കാത്ത രാഗമാലിക എന്ന ഈ പുസ്തകം. ഗായകന്‍ എന്നതിനപ്പുറം ഉമ്പായി എന്ന മനുഷ്യ സ്നേഹിയെക്കൂടി അടയാളപ്പെടുത്തുന്നു ഇതിലൂടെ.

പുസ്തകത്തിലെ ഓര്‍‌മക്കുറിപ്പുകളും അഭിമുഖങ്ങളും കവിതകളുമെല്ലം ഉമ്പായിയുടെ ജീവിതത്തെ വരച്ചുകാട്ടുന്നു. ഉമ്പായിക്കൊപ്പമുള്ള മരണമില്ലാത്ത ഓര്‍മകള്‍ കോറിയിടുകയാണ് സച്ചിദാനന്ദനും വി.ആര്‍ സുധീഷും വി.ടി മുരളിയുമെല്ലാം. ഉമ്പായിയുടെ ഗസല്‍ മഴകളില്‍ അലിഞ്ഞു ചേര്‍ന്നവരെ ഓര്‍മകളിലേക്ക് ‌ തിരിച്ചു നടത്തുകയാണ് ഉമ്പായി നിലക്കാത്ത രാഗമാലിക എന്ന ഈ പുസ്തകം.