LiveTV

Live

Entertainment

പൊലീസിനെ പറ്റിക്കാന്‍ മാത്രമാണോ ഹെല്‍മറ്റ്? ശ്രദ്ധ നേടി ഒരു കൊച്ചുചിത്രം

ഹെല്‍മറ്റ് വെച്ച് വണ്ടിയോടിക്കണമെന്ന് പറയുമ്പോള്‍, എന്തിന് ഹെല്‍മറ്റ് വെക്കണമെന്ന് തിരിച്ചു ചോദിക്കുന്ന എല്ലാവരും കാണേണ്ട ഒരു ഹ്രസ്വചിത്രമാണ് ‘അരികില്‍’...

പൊലീസിനെ പറ്റിക്കാന്‍ മാത്രമാണോ ഹെല്‍മറ്റ്? ശ്രദ്ധ നേടി ഒരു കൊച്ചുചിത്രം

''എന്തൊരു സ്പീഡാണ് ഇത്''

''എത്ര സ്പീഡില്‍ പോയാലും ഈ ബൈക്ക് എന്‍റെ കണ്‍ട്രോളില്‍ തന്നെ നില്‍ക്കും..''

''നീ ഹെല്‍മറ്റ് കൂടി വെച്ചിട്ടില്ല''

''ഈ ഹെല്‍മറ്റ് എന്ന സാധനം വെച്ചാല്‍ തലമുടി മൊത്തം കൊഴിഞ്ഞുപോകുമെന്നേ. അതുമാത്രമല്ല, ആ വളവിലെങ്ങാനും പൊലീസ് നില്‍ക്കുകയാണെങ്കില്‍ അവരെ ഒന്ന് പറ്റിക്കാന്‍ വേണ്ടി മാത്രം ഇതൊന്ന് എടുത്ത് തലയില്‍വെച്ചാല്‍ മതിയെന്നേ..''

അതേ, ഹെല്‍മറ്റ് വെക്കാതിരിക്കാന്‍ ഓരോ ഇരുചക്രവാഹനക്കാരനും പറയുന്ന ന്യായമാണിത്.. കുറച്ചുദൂരം പോകുന്നതിന് എന്തിനാ ഹെല്‍മെറ്റ് വെക്കുന്നത് എന്നതാണ് മറ്റൊരു ന്യായം... ഹെല്‍മറ്റ് വെച്ചാല്‍ മറ്റ് വാഹനങ്ങള്‍ ഹോണ്‍ അടിച്ചാല്‍ കേള്‍ക്കില്ല എന്ന് പറയുന്നവരും ഉണ്ട്. കൂടെ സ്പീഡ് കുറയ്ക്കാന്‍ പറയുമ്പോള്‍ തന്‍റെ വണ്ടി തന്‍റെ കണ്‍ട്രോളില്‍ നില്‍ക്കുമെന്ന ആത്മവിശ്വാസവും..

എന്നിട്ടും വാഹനാപകടങ്ങള്‍ക്ക് ഒരു കുറവുമില്ല.. വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഇരുചക്രയാത്രികര്‍ക്കും.. ഓരോ വർഷവും റോഡുകളിൽ പൊലിയുന്നത് ആയിരക്കണക്കിന് ജീവനാണ്. അപകടങ്ങളിൽ പെട്ട് ആശുപത്രിക്കിടക്കയിലായവരുടെ എണ്ണം അതിലും എത്രയോ കൂടുതലാണ്. പൊലീസിനെ പറ്റിക്കാനല്ല, അപകടങ്ങളില്‍നിന്നുള്ള സ്വന്തം സുരക്ഷയ്ക്കാണ് ഹെല്‍മെറ്റ് എന്ന് അംഗീകരിക്കാന്‍ ഇന്നും പലരും തയ്യാറല്ല.

ഹെല്‍മറ്റ് വെച്ച് വണ്ടിയോടിക്കണമെന്ന് പറയുമ്പോള്‍ എന്തിന് ഹെല്‍മറ്റ് വെക്കണമെന്ന് തിരിച്ചു ചോദിക്കുന്ന എല്ലാവരും കാണേണ്ട ഒരു ഹ്രസ്വചിത്രമാണ് 'അരികില്‍'... മാധ്യമപ്രവര്‍ത്തകനായ സജീവ് ഇളമ്പല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സജീവ് ഇളമ്പല്‍ തന്നെയാണ്.

അജിത്ത് തോട്ടയ്ക്കാട്. ഡാനി, സഞ്ചു, അഖില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത നാടൻപാട്ട് കലാകാരനും കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ജേതാവുമാണ് അജിത്ത് തോട്ടയ്ക്കാട്.