LiveTV

Live

Entertainment

അന്ന് മമ്മൂട്ടിയുടെ കൂടെ മധുരരാജയില്‍, ഇന്ന് തണ്ണീര്‍മത്തനിലൂടെ ഹിറ്റ് താരം!

അന്ന് മമ്മൂട്ടിയുടെ കൂടെ മധുരരാജയില്‍, ഇന്ന് തണ്ണീര്‍മത്തനിലൂടെ ഹിറ്റ് താരം!

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തീയറ്ററുകളിലെത്തിയപ്പോള്‍ സിനിമയില്‍ ആരും പെട്ടെന്ന് കാണാത്ത ഫ്രെയിമിലെ ഒരു മൂലയില്‍ നസ്‍ലിന്‍ എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. പക്ഷെ നസ്‍ലിനെ സിനിമയിലെ ആ ഒരൊറ്റ ഫ്രെയിമില്‍ കണ്ടത് അവന്‍ മാത്രമായിരുന്നു. പിന്നീട് അവനാ രംഗം മൊബൈലിലെടുത്ത് തന്റെ കൂട്ടുകാരെ കാണിച്ചു. ഇന്ന് മമ്മൂട്ടിയുടെ മധുരരാജയെല്ലാം തീയറ്റര്‍ വിട്ടു പകരം മമ്മൂക്കയുടെ തന്നെ ഉണ്ട തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തൊട്ടപ്പുറത്തെ സ്ക്രീനില്‍ നസ്‍ലിന്‍ തന്റെ സ്വന്തം മുഖം വലിയ ആരവത്തോടെ തണ്ണീര്‍ മത്തനിലൂടെ കാണിച്ച് വലിയ ഹിറ്റ് താരമായി മാറിയിരിക്കുകയാണ്.

നസ്‍ലിയുടെ തന്നെ സുഹൃത്ത് ഫേസ്ബുക്കില്‍ പങ്കുവെക്കുന്നതിങ്ങിനെ

‘അന്ന് മധുരരാജ റിലീസ് ആയപ്പോൾ ഒരു ഫ്രെയിമിൽ താനുണ്ടെന്നും പറഞ്ഞ് തിയറ്ററിൽ വച്ച് ഫോട്ടോ എടുത്ത് ഞങ്ങളെ ഒക്കെ കാണിച്ച അതേ നെസ്‌ലി, ഇന്ന് അവന് വേണ്ടി കൈയ്യടിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടി കുറേ ആളുകളൊക്കെ വരുന്നത് കാണുമ്പോളൊക്കെയാണ് ‘തണ്ണീർമത്തൻ ദിനങ്ങളു’ടെ വിജയം ഏറെ പ്രിയപ്പെട്ടതായി മാറുന്നത്’.

ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രണയവും സ്ക്കൂള്‍ജീവിതവും പ്രതിപാദിക്കുന്ന ‘തണ്ണീർമത്തൻ ദിനങ്ങൾ’ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ കുമ്പളങ്ങി ഫെയിം മാത്യൂ തോമസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യൂവിന്റെ ജൈസണ്‍ എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായാണ് നസ്‌ലൻ കെ ഗഫൂർ ചിത്രത്തില്‍ വരുന്നത്. നസ്‍ലിന്റെ ചിരിയുണര്‍ത്തുന്ന സാധാരണ കൗണ്ടർ ഡയലോഗുകള്‍ തീയറ്ററുകളില്‍ ചിരിപ്പൂരമാണ് നല്‍കുന്നത്.