LiveTV

Live

Entertainment

ആള്‍ക്കൂട്ടത്തില്‍ നിന്നും വാവച്ചന്‍ ചേട്ടനെ ചേര്‍ത്തു നിര്‍ത്തി ബിനീഷ് കട ഉദ്ഘാടനം ചെയ്തു

ജയരാജ് ചിത്രങ്ങളിലെ സ്ഥിരം സാനിധ്യമായ വാവച്ചന്‍ പതിമൂന്നോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്

ആള്‍ക്കൂട്ടത്തില്‍ നിന്നും വാവച്ചന്‍ ചേട്ടനെ ചേര്‍ത്തു നിര്‍ത്തി ബിനീഷ് കട ഉദ്ഘാടനം ചെയ്തു

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചതനായ നടനാണ് ബിനീഷ് ബാസ്റ്റിന്‍. കട്ടപ്പനയിലെ ഋതിക് റോഷന്‍,ഡബിള്‍ ബാരല്‍,സൌണ്ട് തോമ, തുടങ്ങിയ ചിത്രങ്ങളിലുടെയെല്ലാം ബിനീഷിനെ മലയാളികള്‍ക്കറിയാം. താരം ഫേസ്ബുക്കില്‍ പങ്കു വെച്ച ഒരു കുറിപ്പാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പത്തനംതിട്ടയില്‍ ഒരു കട ഉദ്ഘാടനത്തിന് എത്തിയ ബിനീഷ് മലയാള സിനിമയിലെ നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത വാവച്ചന്‍ എന്ന നടനെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് കാണുകയും അദ്ദേഹവുമായി ചേര്‍ന്ന് ആ കട ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ചില കലാകാരന്മാര്‍ ലക്ഷങ്ങളും കോടികളും സമ്പാദിക്കാറില്ല, പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്‍. ബിനീഷിന്‍റെ കുറിപ്പില്‍ പറയുന്നു.

ബിനീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ടീമേ....

എൻറെ കൂടെ നിൽക്കുന്ന ഈ വാവച്ചന്‍ ചേട്ടനെ. നിങ്ങൾക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്ത ആളാണ്.

പ്രത്യേകിച്ച് തിളക്കം സിനിമയിൽ. ഞാൻ പത്തനംതിട്ടയിൽ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ ഉദ്ഘാടനം കാണാൻ വന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹം നിൽക്കുന്നു. സ്വന്തം നാട്ടിൽ ഈ കലാകാരന് ഒരു വിലയുമില്ല. എന്‍റെ നാട്ടിലും ഇങ്ങനെ തന്നെയാണ്.

ആൾക്കൂട്ടത്തിൽ നിന്ന് ചേട്ടനെ വിളിച്ചു എൻറെ അടുത്ത് ചേർത്തുനിർത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു. ചില കലാകാരന്മാർ ലക്ഷങ്ങളും കോടികളും സമ്പാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സിൽ ഉണ്ടാവും അതാണ് കലാകാരൻ.

ആനച്ചന്തം, സ്‌നേഹം, തിളക്കം, ദൈവനാമത്തില്‍, അശ്വാരൂഢന്‍, ആനന്ദഭൈരവി, കരുണം, ഭയാനകം തുടങ്ങി പതിമൂന്നോളം ചിത്രങ്ങളില്‍ വാവച്ചന്‍ വേഷമിട്ടിട്ടുണ്ട് .