LiveTV

Live

Entertainment

ലഹരിമരുന്ന് അടിച്ച് അഭിമാനത്തോടെ ഉല്ലസിക്കുന്നു; ദീപിക, രണ്‍ബീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ എം.എല്‍.എ

ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍..

ലഹരിമരുന്ന് അടിച്ച് അഭിമാനത്തോടെ ഉല്ലസിക്കുന്നു; ദീപിക, രണ്‍ബീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ എം.എല്‍.എ

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ വിരുന്നിനെത്തി. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കരണ്‍ ജോഹറിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശിരോമണി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിറ.

ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ ഉല്ലസിക്കുന്നതെന്ന് എം.എല്‍.എ ട്വീറ്റ് ചെയ്തു. താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ താന്‍ ശബ്ദമുയര്‍ത്തുന്നു. നിങ്ങള്‍ക്കും അസ്വസ്ഥത തോന്നിയെങ്കില്‍ റീ ട്വീറ്റ് ചെയ്യൂ എന്നും എം.എല്‍.എ ആഹ്വാനം ചെയ്തു.

അതേസമയം മജീന്ദര്‍ സിറക്കെതിരെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ രംഗത്തത്തി. തന്റെ ഭാര്യ ആ വിരുന്നില്‍ പങ്കെടുത്തിരുന്നു. അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മിലിന്ദ് ദേവ്‌റ ട്വീറ്റ് ചെയ്തു. നിങ്ങള്‍ക്ക് അറിയാത്ത ആളുകളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കരണ്‍ ജോഹര്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏതായാലും ട്വിറ്ററില്‍ വിവാദമായിരിക്കുകയാണ്. വീഡിയോയില്‍ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരിമരുന്നാണെന്നുമാണ് ചിലരുടെ വാദം. അതേസമയം താരങ്ങള്‍ക്ക് പിന്തുണയുമായി ആരാധകര്‍ രംഗത്തത്തെത്തി. വാസ്തവം എന്തെന്ന് അറിയാതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഒരു വിഭാഗം പറയുന്നു.