LiveTV

Live

Entertainment

അവതാറിന് ആ പേര് നിര്‍ദേശിച്ചത് താനാണെന്ന് ഗോവിന്ദ, വേഷം നിരസിച്ചു; ട്വിറ്ററില്‍ ട്രോള്‍മഴ

എന്നാല്‍ 410 ദിവസം ശരീരത്തില്‍ ചായംപൂശി ഇരിക്കേണ്ടി വരുമെന്ന പറഞ്ഞതു കൊണ്ട് താന്‍ ആ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ഗോവിന്ദ പറഞ്ഞു.

അവതാറിന് ആ പേര് നിര്‍ദേശിച്ചത് താനാണെന്ന് ഗോവിന്ദ, വേഷം നിരസിച്ചു; ട്വിറ്ററില്‍ ട്രോള്‍മഴ

ഇന്ത്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലെ 'അവതാര്‍' അവകാശവാദത്തിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ട്രോളമ്പുകള്‍ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് താരം ഗോവിന്ദ. ഹോളിവുഡിലെ എക്കാലത്തേയും കാശുവാരി ചിത്രങ്ങളിലൊന്നായ അവതാറിന് ആ പേര് സംവിധായകന്‍ ജെയിംസ് കാമറൂണിന് നിര്‍ദേശിച്ചത് താനാണെന്നാണ് ഗോവിന്ദ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. ചിത്രത്തില്‍ തനിക്കൊരു വേഷം കാമറൂണ്‍ കരുതിവെച്ചിരുന്നു. എന്നാല്‍ 410 ദിവസം ശരീരത്തില്‍ ചായംപൂശി ഇരിക്കേണ്ടി വരുമെന്ന് പറഞ്ഞതു കൊണ്ട് താന്‍ ആ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ഗോവിന്ദ പറഞ്ഞു.

''ഞാനാണ് ആ ചിത്രത്തിന് അവതാര്‍ എന്ന പേര് നിര്‍ദേശിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. ചിത്രം മികച്ചതായിരിക്കുമെന്നും ഞാന്‍ ജെയിംസ് കാമറൂണിനോട് പറഞ്ഞിരുന്നു. അവതാറിന്റെ ചിത്രീകരണം പൂര്‍ത്തിയാകാന്‍ ഏഴു വര്‍ഷമെങ്കിലും എടുക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആ പറഞ്ഞത് കാമറൂണിനെ കുറച്ച് ചൊടിപ്പിച്ചു. ഏഴു വര്‍ഷം വേണ്ടി വരുമെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം മനസില്‍ കാണുന്നത് ഏറെക്കുറെ അസാധ്യമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ പ്രചവിച്ചതു പോലെ എട്ട് ഒമ്പതു വര്‍ഷം കഴിഞ്ഞാണ് അവതാര്‍ റിലീസ് ചെയ്തത്. അത് സൂപ്പര്‍ ഹിറ്റാകുകയും ചെയ്തു.'' - ഗോവിന്ദ പറഞ്ഞു.

ഏതായാലും ഗോവിന്ദയുടെ ഈ അതിശയോക്തി കലര്‍ന്ന അവകാശവാദത്തെ പരിഹസിക്കുകയാണ് സോഷ്യല്‍മീഡിയ. ഗോവിന്ദയുടേത് അസാധ്യ തള്ളലാണെന്നാണ് പരിഹാസം.