LiveTV

Live

Entertainment

ഒരു മാര്‍ഗ്ഗവുമില്ലാതെ വരുമ്പോ കളിക്കുന്ന ‘മാര്‍ഗംകളി’; ട്രെയിലര്‍

ഒരു മാര്‍ഗ്ഗവുമില്ലാതെ വരുമ്പോ കളിക്കുന്ന ‘മാര്‍ഗംകളി’; ട്രെയിലര്‍

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളിയുടെ ട്രെയിലര്‍ പുറത്ത്. ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കോമഡി ട്രാക്കിലുള്ള മാസ് എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് സൂചന. ശശാങ്കന്‍ മയ്യനാട് എഴുതിയ തിരക്കഥക്ക് ഡയലോഗുകള്‍ രചിക്കുന്നത് ബിബിന്‍ ജോര്‍ജാണ്.

ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബി.കെ. ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം, അരവിന്ദ് കൃഷ്ണ. ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളില്‍ റിലീസിനെത്തും.