LiveTV

Live

Entertainment

കെജിഎഫ് 2; വില്ലനായി സഞ്ജയ് ദത്ത് - ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

കെജിഎഫ് 2; വില്ലനായി സഞ്ജയ് ദത്ത് - ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

മാസ് ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മികച്ച വിജയം നേടിയ കെ.ജി.എഫ് ചാപ്റ്റര്‍ 2വില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു. ആദ്യഭാഗത്തിലെ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീരയെന്ന വില്ലൻ കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ലുക്ക് അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളായ ഇന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

കന്നഡ സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കു കൂടിയ ചിത്രമാണ് കെ.ജി.എഫ്. കോലാര്‍ സ്വര്‍ണ്ണഖനിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്ന കെ.ജി.എഫ് 2018 ഡിസംബർ 21ന് അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയത്. കന്നഡ, തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച കൊണ്ട് തന്നെ 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുഗിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. 225 കോടി രുപയാണ് ചിത്രം ആകെ വാരിക്കൂട്ടിയത്.