LiveTV

Live

Entertainment

ചൂളമടിച്ച് ടാപ്പിംഗ് ജോലി ചെയ്ത് ആസിഫ്; ‘കെട്ട്യോളാണ് എന്റെ മാലാഖ’ മോഷന്‍ പോസ്റ്റര്‍ കാണാം 

ചൂളമടിച്ച് ടാപ്പിംഗ് ജോലി ചെയ്ത് ആസിഫ്; ‘കെട്ട്യോളാണ് എന്റെ മാലാഖ’ മോഷന്‍ പോസ്റ്റര്‍ കാണാം 

കക്ഷി അമ്മിണിപിള്ളക്ക് ശേഷം ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിസ്സാം ബഷീര്‍ ആണ്. ടാപ്പിങ് തൊഴിലാളിയുടെ വേഷത്തിലാണ് ആസിഫ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പുലര്‍കാലത്തെ ചൂളമടിയെയും ശബ്ദങ്ങളെയും സംഗീതാത്മകമായാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതുമുഖം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ബേസിൽ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അജി പീറ്റര്‍ തങ്കം തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിലാഷ് എസ് ആണ്.

വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ്, കക്ഷി: അമ്മിണിപ്പിള്ള, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ആസിഫ് അലി ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ.