LiveTV

Live

Entertainment

കണ്ണും കാതും കൊള്ളയടിച്ചൊരു ദുല്‍ഖര്‍ ട്രെയിലര്‍; വീഡിയോ

കണ്ണും കാതും കൊള്ളയടിച്ചൊരു ദുല്‍ഖര്‍ ട്രെയിലര്‍; വീഡിയോ

ദുല്‍ക്കര്‍ സല്‍മാന്റെ 25ാമത് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ ട്രെയിലര്‍ പുറത്തിറങ്ങി. റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദെസിംഗു പെരിയ സാമിയാണ്. ബോളിവുഡ് നിർമ്മാണ കമ്പനിയായ വയോകോം 18 സ്റ്റുഡിയോസും ആന്റോ ജോസഫും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് മസാല കോഫീ ബാന്റാണ് സംഗീതം നൽകിയിരിക്കുന്നത്. ദുല്‍ഖര്‍ നായകനാകുന്ന നാലാമത്തെ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’.

ഒരു ഐടി പ്രൊഫഷണലിന്റെ വേഷത്തിലാണ് ദുല്‍ക്കര്‍ ചിത്രത്തിലെത്തുന്നത്. കെ.എം ഭാസ്‌കരന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് പ്രവീണ്‍ ആന്റണി.