LiveTV

Live

Entertainment

ലാലിന്റെ ആനക്കൊമ്പ്; തീര്‍പ്പാക്കാന്‍ താമസമെന്തെന്ന് കോടതി

ലാലിന്റെ ആനക്കൊമ്പ്; തീര്‍പ്പാക്കാന്‍ താമസമെന്തെന്ന് കോടതി

മോഹൻലാലിന്റെ ആനക്കൊമ്പ് കേസില്‍ ഇടപെടലുമായി ഹെെക്കോടതി. 2012ൽ താരത്തില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ എന്തുകൊണ്ടാണ് കാലതാമസമെന്ന് കോടതി ചോദിച്ചു.

വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്ന് ചോദിച്ച ഹൈക്കോടതി, പെരുമ്പാവൂർ മജിസ്ട്രേട്ടിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കണം. കേസ് ഒരു മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.