LiveTV

Live

Entertainment

ജയിംസ് ബോണ്ടിന്റെ ‘അദ്ഭുത കാർ’ ലേലത്തിന്

ജയിംസ് ബോണ്ടിന്റെ ‘അദ്ഭുത കാർ’ ലേലത്തിന്

അത്യാധുനിക സാങ്കേതിക വിദ്യയില്‍ ജയിംസ് ബോണ്ടിനായി പ്രത്യേകം അവതരിപ്പിച്ച ആസ്റ്റൺ മാർട്ടിൻ ഡിബി 5 കാർ ലേലത്തിന് വെക്കുന്നു. ബുള്ളറ്റ് പ്രൂഫ് ഷീൽഡ്, മെഷീൻ ഗൺ തുടങ്ങിയവയുള്ള കാർ ആഗസ്റ്റിലാണ് ലേലത്തിന് വെക്കുന്നത്.

ശത്രുക്കളെ നേരിടാൻ ജെയിംസ് ബോണ്ടിന് കൂട്ടായിരുന്ന ഈ കാർ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. എത്ര വലിയ വെടിവെപ്പിനെയും നേരിടാൻ സാധിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഷീൽഡും ഗ്ലാസും, ഹെഡ്‌ലൈറ്റിനുള്ളില്‍ പോയന്റ് ത്രീ സീറോ കാലിബർ മെഷീൻ ഗൺ, ഗിയറിനുള്ളില്‍ സീറ്റ് ഉയർത്താൻ കഴിയുന്ന സ്വിച്ച്, ഡാഷ് ബോർഡില്‍ ഫോൺ അങ്ങനെ നിരവധി സവിശേഷതകളുമായി കാലത്തിന് മുൻപേ സഞ്ചരിച്ചതാണീ കാർ. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡ് ഫിംഗറിലും തണ്ടർ ബോളിലും ഈ കാർ ആയിരുന്നു ബോണ്ടിന്റെ സന്തതസഹചാരി.

നാൽപത് ലക്ഷം മുതൽ അറുപത് ലക്ഷം രൂപ വരെയാണ് ലേലത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കാലിഫോർണിയയിലെ മൊന്റേരിയിൽ അടുത്തമാസം 15നാണ് ലേലം.