LiveTV

Live

Entertainment

‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നടിയാകണ്ട’; തന്റെ ഇഷ്ട ജോലി വെളിപ്പെടുത്തി നടി ഷീല 

‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നടിയാകണ്ട’; തന്റെ ഇഷ്ട ജോലി വെളിപ്പെടുത്തി നടി ഷീല 

അഭിനയത്തിന് പുറമെ ചിത്രരചനയിലും കഴിവുറ്റ വ്യക്തിയാണ് നടി ഷീല. തിരുവനന്തപുരത്ത് ഇന്നലെ ഷീല ഇത് വരെ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയുണ്ടായി. തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്‍ററിൽ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഷീല വരച്ച നൂറിലധികം ചിത്രങ്ങള്‍ കാണിക്കുകയുണ്ടായി. തുടര്‍ന്ന് മാധ്യമങ്ങളുമായി നടന്ന സംഭാഷണത്തില്‍ ഷീല തന്റെ യഥാര്‍ത്ഥ ഇഷ്ടം മാധ്യമങ്ങളോട് പങ്കുവെച്ചു. ഇനി ഒരു ജന്മമുണ്ടെങ്കില്‍ തനിക്ക് അഭിനയിക്കുകയോ ചിത്രം വരക്കുകയോ അല്ല വേണ്ടത് മറിച്ച് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് താല്‍പര്യമെന്ന് നടി ഷീല പറഞ്ഞു. ആളുകളോട് നല്ല ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്ന് ഷീല തിരുവനന്തപുരത്ത് പറഞ്ഞു. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് പ്രദർശനത്തിന് തയ്യാറായതെന്ന് ഷീല പറഞ്ഞു.

മന്ത്രി എ.കെ ബാലൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. മുമ്പ് നടത്തിയ പ്രദർശനത്തിൽ ബേബി മാത്യു സോമതീരം വാങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ റഷ്യൻ കൾച്ചറൽ സെന്‍ററിൽ പ്രദർശനത്തിന് വച്ചത്. ജെ.സി ഡാനിയേൽ അവാർഡ് ഏറ്റുവാങ്ങാനായി തിരുവനന്തപുരത്തെത്തിയതാണ് നടി ഷീല. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയിൽ നിന്നും ഷീല പുരസ്കാരം ഏറ്റുവാങ്ങി.