LiveTV

Live

Entertainment

‘നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു’; ‘ഉണ്ട’യില്‍ തൃപ്തനല്ലെന്ന് സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍

‘നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു’; ‘ഉണ്ട’യില്‍ തൃപ്തനല്ലെന്ന് സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍

മമ്മൂട്ടി-ഖാലിദ് റഹ്‍മാന്‍ കൂട്ടുക്കെട്ടിലിറങ്ങിയ പൊലീസ് സിനിമയായിരുന്നു ഉണ്ട. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിച്ച ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരുന്നത്. വലിയ രീതിയില്‍ പ്രേക്ഷകരും നിരൂപകരും ഏറ്റെടുത്ത സിനിമ ബോക്സ് ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചു.

‘നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു’; ‘ഉണ്ട’യില്‍ തൃപ്തനല്ലെന്ന് സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍

എന്നാല്‍ സിനിമയുടെ സംവിധായകനായ ഖാലിദ് റഹ്‍മാന്‍ ഇപ്പോള്‍ തന്റെ സിനിമയില്‍ തൃപ്തനല്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലാണ് ഖാലിദ് റഹ്‍മാന്‍ തന്റെ സിനിമയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു എന്നും ഇപ്പോള്‍ തീയറ്ററിലിറങ്ങിയ ‘ഉണ്ട’യില്‍ തൃപ്തനല്ലെന്നും സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍ പറഞ്ഞു. ഉണ്ടയുടെ നിര്‍മ്മാതാവ് ഇപ്പോള്‍ ‘ഹാപ്പിയാണോ’ എന്ന ചോദ്യത്തോട് സാധ്യതയില്ലായെന്നാണ് ഖാലിദ് നല്‍കുന്ന മറുപടി. ഉണ്ടയാണോ അനുരാഗകരിക്കിന്‍ വെള്ളമാണോ ചെയ്തതില്‍ ഇഷ്ടപ്പെട്ട സിനിമ എന്നതിന് അനുരാഗകരിക്കിന്‍ വെള്ളമാണ് എന്ന മറുപടിയാണ് ഖാലിദ് നല്‍കുന്നത്. ഉണ്ടയുടെ ക്ലൈമാക്സില്‍ തൃപ്തനല്ല എന്നും ‘ഒന്നും ഓര്‍മ്മിപ്പിക്കല്ലേ അത് ചെയ്തല്ലേ മതിയാകൂ’ എന്നുമാണ് ഖാലിദ് നല്‍കുന്ന ഉത്തരം. തന്റെ വിയോജിപ്പുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാത്ത സംവിധായകന്‍ ഖാലിദ് അവ്യക്തതകളോടെയാണ് മറുപടികള്‍ നല്‍കിയിട്ടുള്ളത്.

‘നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു’; ‘ഉണ്ട’യില്‍ തൃപ്തനല്ലെന്ന് സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷദാണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛത്തീസ്ഗഡിലും കര്‍ണാടകയിലും കേരളത്തിലുമായി അമ്പത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയത്.