LiveTV

Live

Entertainment

മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ച് ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ച് ശ്രീകുമാര്‍ മേനോന്‍

ഒടിയന് ശേഷം മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇത്തവണ പക്ഷെ മലയാളത്തിലെ ഒരു പ്രമുഖ പരസ്യചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലുമൊത്തുള്ള പുതിയ വിശേഷം പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഒരു ഇടവേളയ്ക്ക് ശേഷം ലാലേട്ടനുമായുള്ള ഷൂട്ടിംഗ്.

ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയത്. ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്ലാദകരമാണ്. മൂന്നു മണിക്കൂർ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയ ചിത്രീകരണം.
അദ്ദേഹത്തിൽ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്നേഹവും, ഒരു അപൂർവ ഭാഗ്യമായി ഞാൻ എന്നും കരുതുന്നു..