LiveTV

Live

Entertainment

ഞാന്‍ ജാക്‌സനല്ലടാ ന്യൂട്ടനല്ലടാ.... അമ്പിളിയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് 

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി.

ഞാന്‍ ജാക്‌സനല്ലടാ ന്യൂട്ടനല്ലടാ.... അമ്പിളിയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് 

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അമ്പിളി എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ഞാന്‍ ജാക്‌സനല്ലടാ, ന്യൂട്ടനല്ലടാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ ഈ ഗാനം ഉപയോഗിച്ചായിരുന്നു സൗബിനെ പരിചയപ്പെടുത്തിയിരുന്നത്. സൗബിന്റെ വേറിട്ട നൃത്തത്തിന്‍റെ അകമ്പടിയോടെ പുറത്തുന്ന ആ ഗാനത്തിന്റെ വരികള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. അതിലെ ഡാന്‍സ് ടിക്ക്ടോക്കിലും മറ്റും ഇപ്പോഴും സജീവമാണ്. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി.