LiveTV

Live

Entertainment

മാധവനെ വിവാഹം കഴിക്കണമെന്ന് ആരാധിക; മാഡി നല്‍കിയ മറുപടി ഇങ്ങിനെ

മാധവന്റെ പക്വതയാര്‍ന്ന മറുപടിയെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ 

മാധവനെ വിവാഹം കഴിക്കണമെന്ന് ആരാധിക; മാഡി നല്‍കിയ മറുപടി ഇങ്ങിനെ

സിനിമാതാരങ്ങളെ ആരാധിക്കുന്നവരും ആരാധന മൂത്ത് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. പണ്ട് കാലത്ത് കത്തുകളിലൂടെയാണ് ഇത്തരം പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നടത്തിയിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടായി എന്നു മാത്രം. ഇത്തരം പല കമന്റുകള്‍ക്കും താരങ്ങള്‍ മറുപടി കൊടുക്കാറുമുണ്ട്. അത്തരമൊരു കമന്റിന് പ്രശസ്ത സിനിമാതാരം മാധവന്‍ നല്‍കിയ മറുപടി ആണ് വൈറലായിരിക്കുന്നത്.

മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായിരുന്നു ആരാധികയുടെ കമന്റ്. ‘എനിക്ക് പതിനെട്ട് വയസ്സായി. താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ’. എന്നായിരുന്നു ആരാധികയുടെ ചോദ്യം. എന്നാല്‍ ഇതിന് മാധവന്‍ നല്‍കിയ മറുപടിയാണ് മറ്റ് ആരാധകരെ ആകര്‍ഷിച്ചത്. നിങ്ങളെ വിവാഹം കഴിക്കാന്‍ എന്നേക്കാളും അര്‍ഹതയുള്ള ഒരാളെ നിങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തും’ മാധവന്റെ പക്വതയാര്‍ന്ന മറുപടിയെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.

മാധവനെ വിവാഹം കഴിക്കണമെന്ന് ആരാധിക; മാഡി നല്‍കിയ മറുപടി ഇങ്ങിനെ

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തിനു വേണ്ടിയുള്ള മെയ്ക്ക് ഓവറിലെ ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്നത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. സിമ്രാനാണ് നായിക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

Also read: നമ്പി നാരായണനായി അതിശയിപ്പിക്കുന്ന ഗെറ്റപ്പില്‍ മാധവന്‍

Also read: ആനന്ദ് മഹാദേവന്‍ പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവന്‍ സംവിധാനം ചെയ്യും