LiveTV

Live

Entertainment

ഓൾ ലൈറ്റ്‌സ് ചലച്ചിത്രമേള; സെലിബ്രേറ്റ് മലയാളം സിനിമ വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

5ാമത് ആള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ സെലിബ്രേറ്റ് മലയാളം സിനിമ വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.

ഓൾ ലൈറ്റ്‌സ് ചലച്ചിത്രമേള; സെലിബ്രേറ്റ് മലയാളം സിനിമ വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

5ാമത് ആള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ സെലിബ്രേറ്റ് മലയാളം സിനിമ വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളില്‍പ്പെട്ട സിനിമകള്‍ക്ക് ചലച്ചിത്രമേളയുടെ ഭാഗമാകാം. ആഗസ്ത് 31 വരെ എന്‍ട്രികള്‍ സ്വീകരിക്കും.

ചുരുങ്ങിയത് 5 മിനിട്ട് മുതല്‍ 30 മിനിട്ട് വരെയാണ് ഷോര്‍ട്ട്ഫിലിമുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സമയദൈര്‍ഘ്യം. ഫീച്ചര്‍ഫിലിമുകള്‍ക്ക് 60 മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടായിരിക്കണം. 2018 ജനുവരിയ്ക്കും, 2019 ആഗസ്തിനും മധ്യേ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. എന്‍ട്രികള്‍ തികച്ചും സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍; 9539967373

Email: submissions@indywood.co.in