LiveTV

Live

Entertainment

‘താളം കൊട്ടിയൊരു തട്ടുപൊളിപ്പന്‍ ഗാനം’; ഡിയര്‍ കോമ്രേഡിലെ പുതിയ ഗാനം

‘താളം കൊട്ടിയൊരു തട്ടുപൊളിപ്പന്‍ ഗാനം’; ഡിയര്‍ കോമ്രേഡിലെ പുതിയ ഗാനം

ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന ഡിയര്‍ കോമ്രേഡ് സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. കല്ല്യാണ പശ്ചാത്തലത്തിലാണ് പുതിയ ഗാനം അരങ്ങേറുന്നത്. കോളേജ് രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന സിനിമ നാല് ഭാഷകളിലാണ് പുറത്തുവരുന്നത്. ഭരത് കമ്മയാണ് ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മൈത്രി മേക്കേഴ്സ് നിർമ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ഇ ഫോര്‍ എന്റെർറ്റൈന്‍മെന്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.