LiveTV

Live

Entertainment

ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ എന്നെ കാണുന്നത്: മേജര്‍ രവി

അത്തരമൊരു സാഹചര്യത്തില്‍ എനിക്ക് കിട്ടിയ നല്ല ഒരു കഥാപാത്രമാണ് കുഞ്ഞിരാമന്റെ കുപ്പായത്തിലേത് 

ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ എന്നെ കാണുന്നത്: മേജര്‍ രവി

പ്രമുഖ സംവിധായകന്‍ മേജര്‍ രവി വീണ്ടും അഭിനേതാവിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് കുഞ്ഞിരാമന്റെ കുപ്പായം. മതമാറ്റം പ്രമേയം ആയി വരുന്ന ചിത്രത്തിന്റെ സംവിധാനം സിദ്ധിഖ് ചേന്ദമംഗല്ലൂരാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മേജര്‍ രവിയാണ്. മതം മാറ്റം വിഷയമായതുകൊണ്ടു തന്നെ ചിത്രത്തിന്റെ റിലീസ് രണ്ട് തവണ മാറ്റിവയ്ക്കേണ്ടി വന്നു,

എന്നാല്‍ മതം കൈകാര്യം ചെയ്തതുകൊണ്ട് സിനിമയോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്ന് മേജര്‍ രവി പറയുന്നു. 'വിശുദ്ധ ഖുര്‍ആനില്‍ എന്താണ് ഇസ്ലാമിനെക്കുറിച്ച് പറയുന്നത് അതുമാത്രമാണ് സിനിമ കാണിച്ചിരിക്കുന്നത്. സ്വാര്‍ഥതയ്ക്ക് വേണ്ടി മതം മാറുന്നത് ശരിയല്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതാണ് സിനിമയും കാണിച്ചിരിക്കുന്നത്. യഥാര്‍ഥ മുസ്ലീമായിട്ടുള്ളവര്‍ക്ക് സിനിമ ഇഷ്ടപ്പെടുക തന്നെ ചെയ്യുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തന്നോട് മലയാളികള്‍ക്കുള്ള മനോഭാവത്തെക്കുറിച്ചും മേജര്‍ രവി സംസാരിച്ചു. തന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ ചിത്രീകരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ കുഞ്ഞിരാമന്റെ കുപ്പായത്തിലെ മുസ്ല്യാരുടെ കഥാപാത്രം സഹായകമായെന്നും അദ്ദേഹം പറയുന്നു.

'എന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായിട്ടാണല്ലോ എല്ലാവരും ചിത്രീകരിച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ എനിക്ക് കിട്ടിയ നല്ല ഒരു കഥാപാത്രമാണ് കുഞ്ഞിരാമന്റെ കുപ്പായത്തിലേത്. ഖുര്‍ആനിലുള്ള കാര്യങ്ങള്‍ മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുസ്ലിയാരുടെ കഥാപാത്രമാണ് എന്റേത്'- മേജര്‍ രവി വ്യക്തമാക്കി.

Also read: എ.സി.പി സുരേഷ് കുമാറിനെതിരെ മേജര്‍ രവി

Also read: പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി

Also read: നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ: നടിയെ ആക്രമിച്ചവരോട് മേജര്‍ രവി