LiveTV

Live

Entertainment

അമ്പിളിക്ക് മറ്റൊരു അമ്പിളി പതിപ്പ്; വീഡിയോ വൈറല്‍

മലയാളിയുടെ സ്വന്തം അമ്പിളി ചേട്ടന്‍റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്

അമ്പിളിക്ക് മറ്റൊരു അമ്പിളി പതിപ്പ്; വീഡിയോ വൈറല്‍

സൌബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമ്പിളിയിലെ ഗാനമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെല്ലാം. ഞാന്‍ ജാക്‌സനല്ലെടാ, ന്യൂട്ടനല്ലെടാ, ജോക്കറല്ലെടാ എന്ന പാട്ടിന് സൌബിന് ഡാന്‍സ് ചെയ്യുന്ന രംഗം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. എന്നാല്‍ ഇതേ പാട്ടിന് തന്നെ ജഗതി ശ്രീകുമാറിന്‍റെ വിവിധ സിനിമകളിലെ രംഗംങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണിപ്പോള്‍ ട്രെന്‍റിങ്ങായി ഓടുന്നത്.

മലയാളിയുടെ സ്വന്തം അമ്പിളി ചേട്ടന്‍റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മിഡിയ ഏറ്റെടുത്തത്. ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. വ്യത്യസ്തമായ ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്.