LiveTV

Live

Entertainment

ഇത് റോഡല്ല, ട്രെയിനാണ്... ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ കുട ചൂടി നടന്‍റെ ലൈവ്; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

അധികൃതര്‍ തന്നെ ബന്ധപ്പെട്ടുവെന്നും എത്രയും പെട്ടെന്ന് ട്രെയിനിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും അവര്‍ തനിക്ക് ഉറപ്പ് നല്‍കിയെന്നും വിനോദ് കോവൂര്‍ പറഞ്ഞു

ഇത് റോഡല്ല, ട്രെയിനാണ്... ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ കുട ചൂടി നടന്‍റെ ലൈവ്; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ട്രെയിനിനകത്ത് കുട ചൂടി പ്രതിഷേധിച്ച് ഫേസ്ബുക്ക് ലൈവിട്ട് നടന്‍ വിനോദ് കോവൂര്‍. എറണാകുളം കോഴിക്കോട് ഇന്‍റര്‍സിറ്റി എക്സ്പ്രസിനകത്ത് നിന്നാണ് വിനോദ് കോവൂര്‍ ലൈവില്‍ വന്നത്. പുറത്ത് മഴയാണെങ്കിലും ട്രെയിനിനകത്തും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് ലൈവ് തുടങ്ങുന്നത്. മഴയത്ത് ട്രെയിനില്‍ വെള്ളം ചോര്‍ന്നൊലിക്കുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാവുകയായിരുന്നു. റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ ജനറല്‍ കംപാര്‍ട്മെന്‍റില്‍ യാത്ര ചെയ്തപ്പോഴാണ് നടന്‍ ഇത് കാണാന്‍ ഇടയാവുന്നത്. അപ്പോള്‍ തന്നെ ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുകയായിരുന്നു.

ഇതിന് മറുപടിയായി നിരവധി കോളുകളും മെസേജുകളും താരത്തിന് ലഭിച്ചു. അധികൃതര്‍ തന്നെ ബന്ധപ്പെട്ടുവെന്നും എത്രയും പെട്ടെന്ന് ട്രെയിനിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും അവര്‍ തനിക്ക് ഉറപ്പ് നല്‍കിയെന്നും വിനോദ് കോവൂര്‍ പറഞ്ഞു. ഇതുപോലെ, നമ്മുടെ അവകാശങ്ങള്‍ക്കായി നാം പ്രതികരിക്കണം എന്നും അദ്ദേഹം ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞു.