LiveTV

Live

Entertainment

‘ഒരു കോളാമ്പിക്കഥ’; നിത്യമേനോന്‍ നായികയായ കോളാമ്പിയുടെ ആനിമേഷന്‍ ടീസര്‍

‘ഒരു കോളാമ്പിക്കഥ’; നിത്യമേനോന്‍ നായികയായ കോളാമ്പിയുടെ ആനിമേഷന്‍ ടീസര്‍

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ടി കെ രാജീവ് കുമാർ സംവിധായക വേഷത്തിലെത്തുന്ന കോളാമ്പിയുടെ ആനിമേഷന്‍ ടീസര്‍ പുറത്തിറങ്ങി. പഴയെക്കാല സിനിമാപ്രചരണത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ആനിമേഷന്‍ ടീസര്‍ നിര്‍മ്മിച്ചിരിക്കുന്നത്. രൂപേഷ് ഓമന നിർമിക്കുന്ന ചിത്രത്തിൽ നിത്യ മേനോൻ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, അരിസ്റ്റോ സുരേഷ്, രോഹിണി എന്നിവരാണ് പ്രധാന താരങ്ങള്‍.

കോളാമ്പി മൈക്ക് നിരോധനത്തെ തുടർന്ന് ജീവിതം വഴി മുട്ടിയവരുടെ കഥയാണ് ചിത്രം പറയുന്നത്. രവി വർമൻ ആണ് ക്യാമറ ഒരുക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദലേഖനം. രമേശ് നാരായണനാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈനിംഗ്-സാബു സിറിള്‍.

തൽസമയം ഒരു പെൺകുട്ടിയാണ് രാജീവ് കുമാർ അവസാനം ചെയ്ത ചിത്രം. ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറച്ചു കാലമായി അദ്ദേഹം സിനിമ രംഗത്തു നിന്നു വിട്ടുനിൽക്കുകയായിരുന്നു.