LiveTV

Live

Entertainment

കിങ് ഖാനെ ‘രക്ഷിക്കാന്‍’ രാജ്കുമാര്‍ ഹിറാനി 

ഇതിനകം തന്നെ നിരവധി കഥകള്‍ ഷാറൂഖ് കേട്ട് കഴിഞ്ഞെന്നും ഒന്നിലും തൃപ്തി വന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

കിങ് ഖാനെ ‘രക്ഷിക്കാന്‍’ രാജ്കുമാര്‍ ഹിറാനി 

സീറോയുടെ പരാജയത്തിന് ശേഷം ബോളിവുഡിന്റെ കിങ് ഖാന്‍ ഷാറൂഖിന്റെ അടുത്ത സിനിമ ഏതെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സ്‌ക്രിപ്റ്റ് ശ്രദ്ധിച്ചെ ഇനി ചിത്രം തെരഞ്ഞെടുക്കൂ എന്ന് ഷാറൂഖ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനകം തന്നെ നിരവധി കഥകള്‍ ഷാറൂഖ് കേട്ട് കഴിഞ്ഞെന്നും ഒന്നിലും തൃപ്തി വന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഇപ്പോഴിതാ ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ രാജ്കുമാര്‍ ഹിറാനി ഷാറൂഖിനെ തേടിയെത്തിയിരിക്കുന്നു. ഹിറാനിയുടെ അടുത്ത ചിത്രം ഷാറൂഖിനെ കേന്ദ്രകഥാപാത്രമാക്കിയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ഹിറാനി പങ്കുവെച്ച കഥ ഷാറൂഖിന് ഇഷ്ടപ്പെട്ടുവെന്നാണ് സംസാരം. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ആദ്യമായിട്ടാവും ഷാറൂഖ് ഖാനും രാജ്കുമാര്‍ ഹിറാനിയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.

കിങ് ഖാനെ ‘രക്ഷിക്കാന്‍’ രാജ്കുമാര്‍ ഹിറാനി 

സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ സഞ്ജുവാണ് ഹിറാനി അവസാനം സംവിധാനം ചെയ്ത ചിത്രം. സഞ്ജുവിലെ നായകന്‍ രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്ന് മാത്രമല്ല സാമ്പത്തികമായി വന്‍ നേട്ടംകൊയ്യുകയും ചെയ്തു ചിത്രം. ഇതിന് മുമ്പ് ചെയ്ത ആമിര്‍ഖാന്‍ ചിത്രമായ പി.കെ ആണെങ്കിലും ത്രീ ഇഡിയറ്റസ് ആണെങ്കിലും സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ചവയായിരുന്നു.

ഹിറാനിയുടെ ഹിറ്റ് സിനിമകളിലൊന്നായ മുന്നഭായ് എം.ബി.ബി.എസ് എന്ന ചിത്രം ഷാറൂഖിനേയായിരുന്നു തേടിയെത്തിയിരുന്നത്. എന്നാല്‍ എന്തുകൊണ്ടോ അത് നടന്നില്ല. പിന്നീടതില്‍ സഞ്ജയ് ദത്ത് അഭിനയിച്ചു. ചിത്രം തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ രണ്ടാം ഭാഗവും ഇറങ്ങി. ഇതും സംവിധാനം ചെയ്തത് രാജ്കുമാര്‍ ഹിറാനിയായിരുന്നു.