LiveTV

Live

Entertainment

‘കല്‍കി’ക്കായി ടോവിനോ ഒരുങ്ങുന്നത് ഇങ്ങനെ

‘ഹീറോ vs വില്ലൻ’ എന്ന തലക്കെട്ടോടെ ടോവിനോ തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

‘കല്‍കി’ക്കായി ടോവിനോ ഒരുങ്ങുന്നത് ഇങ്ങനെ

ടോവിനോ നായകനായി റിലീസിനെത്തുന്ന ‘കൽകി’ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിലെ ടോവിനോയുടെ കിടിലന്‍ ഗെറ്റപ്പും, ഒടുവിലായി പുറത്തിറങ്ങിയ ടീസറും ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. മാസ് എന്റർടെെനറായി എത്തുന്ന ചിത്രത്തിനായി ടോവിനോടയും, ശിവജിത്ത് പത്മനാഭനും ജിമ്മിൽ നടത്തുന്ന കഠിനപ്രയത്നത്തിന്റെ വീഡിയോ ആണ് ഇതിനിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ‘ഹീറോ vs വില്ലൻ’ എന്ന തലക്കെട്ടോടെ ടോവിനോ തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

തീവണ്ടി, ഉയരെ ചിത്രങ്ങൾക്ക് ശേഷം ടോവിനോ - സംയുക്ത മേനോൻ ഒന്നിക്കുന്ന ചിത്രമാണ് കൽക്കി. ടോവിനോ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ പ്രഭാകറാണ്. പ്രവീണും സുജിൻ സുജാതനും ചേർന്ന് തിരക്കഥ എഴുതുന്ന ചിത്രം, ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് ക‍ൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തെ, ചിത്രത്തിന്റെ മാസ് ടീസറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ആഗസ്റ്റ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്.