LiveTV

Live

Entertainment

‘ആ സംവിധായകന്റെ പടത്തില്‍ അഭിനയിക്കരുത്; ദീപികയോട് ആരാധകര്‍ 

മീറ്റു ആരോപണ വിധേയനായ സംവിധായകന്‍ ലവ് രഞ്‌ജന്‍ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നടി ദീപിക പദുകോണിനോട് ആരാധകര്‍.

‘ആ സംവിധായകന്റെ പടത്തില്‍ അഭിനയിക്കരുത്; ദീപികയോട് ആരാധകര്‍ 

മീറ്റു ആരോപണ വിധേയനായ സംവിധായകന്‍ ലവ് രഞ്‌ജന്‍റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നടി ദീപിക പദുകോണിനോട് ആരാധകര്‍. ട്വിറ്ററില്‍ #notmydeepika എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങില്‍ ഇടംനേടി. നിരവധി പേരാണ് ദീപികയോട് ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. ദീപികയും രണ്‍ബീര്‍ കപൂറും ലവ് രഞ്ജന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ട്വിറ്ററില്‍ #notmydeepika എന്ന ഹാഷ്ടാഗും സജീവമായത്.

സോനു കീ ടീറ്റു കി സ്വീറ്റി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലവ് രഞ്ജന്‍ ഒരുക്കുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പേര് ഉള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 2018ലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച മീറ്റു ക്യാമ്പയിനില്‍ ലവ് രഞ്ജനും ഉള്‍പ്പെടുന്നത്. ബോളിവുഡിലെ നടിയാണ് സംവിധായകനെ രംഗത്ത് എത്തിയിരുന്നത്. അതേസമയം ലവ് രഞ്ജന്റെ ചിത്രവുമായി ദീപിക സഹകരിക്കില്ലെന്ന പ്രതീക്ഷയാണ് ഒരുവിഭാഗം ആരാധകര്‍ ഇതോടൊപ്പം പങ്കുവെക്കുന്നത്.

ഒരു സിനിമയുടെ ഓഡിഷനിടെ തന്നോട് സംവിധായകന്‍ അപമര്യാദയായി പെരുമാറി എന്നായിരുന്നു നടിയുടെ പരാതി. നേരത്തെ മീറ്റു ആരോപണ വിധേയരായ സംവിധായകര്‍ക്കെതിരെ ദീപിക പ്രതികരിച്ചിരുന്നു. അത്തരത്തിലുള്ള സംവിധായകരുമായി സഹകരിക്കില്ലെന്ന താരത്തിന്റെ പ്രസ്താവനയും ഇതോടൊപ്പം ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.