LiveTV

Live

Entertainment

മേക്കിങ്ങില്‍ മാത്രമല്ല, വി.എഫ്.എക്സിലും നിറഞ്ഞ് നില്‍ക്കുന്ന കുമ്പളങ്ങി ബ്രില്യന്‍സ്; വീഡിയോ

സിനിമയില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ബ്രില്യന്‍സിനായി പോലും വി.എഫ്.എക്സ് ഉപയോഗിച്ചിരിക്കുന്നു എന്നത് കുമ്പളങ്ങിയിലെ പ്രത്യേകതയാണ്

മേക്കിങ്ങില്‍ മാത്രമല്ല, വി.എഫ്.എക്സിലും നിറഞ്ഞ് നില്‍ക്കുന്ന കുമ്പളങ്ങി ബ്രില്യന്‍സ്; വീഡിയോ

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് 2019ലെ ആദ്യത്തെ വലിയ ഹിറ്റായി മാറിയിരുന്നു. തിയേറ്ററില്‍ നിറഞ്ഞോടിയ ചിത്രത്തിന്‍റെ ബ്രില്യന്‍സുകള്‍ ഡി.വി.ഡി റിലീസിന് ശേഷവും ചര്‍ച്ചാ വിഷരയാമയിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കണ്ടാല്‍ അത്രയേറെ റിരയലിസ്റ്റിക്കായി തോനിക്കുന്ന കുമ്പളങ്ങിയിലെ വി.എഫ്.എക്സ് ബ്രേക്ഡൌണ്‍ ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുന്നു. സിനിമയില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ബ്രില്യന്‍സിനായി പോലും വി.എഫ്.എക്സ് ഉപയോഗിച്ചിരിക്കുന്നു എന്നത് കുമ്പളങ്ങിയിലെ പ്രത്യേകതയാണ്.

ചിത്രത്തിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രംഗമായിരുന്നു രാത്രിയില്‍ വെള്ളത്തില്‍ പ്രത്യക്ഷപ്പെടുന്ന കവര് എന്ന അപൂര്‍വ പ്രതിഭാസം. അത് മുതല്‍ ചൂണ്ടയില്‍ കുടുങ്ങിയ മീനും, അരിച്ച് പോകുന്ന പല്ലിയും അങ്ങനെ ശ്രദ്ധിച്ചത് മുതല്‍ ശ്രദ്ധിക്കാത്ത ഡീറ്റെയിലിങ്ങില്‍ വരെ ബ്രില്യന്‍സ് ഉപയോഗിച്ചിട്ടുണ്ട്.