LiveTV

Live

Entertainment

പ്രേംനസീറിനെ അനുകരിച്ച് പൃഥ്വി; ബ്രദേഴ്സ് ഡേ ടീസര്‍ കാണാം

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പ്രേംനസീറിനെ അനുകരിച്ച് പൃഥ്വി; ബ്രദേഴ്സ് ഡേ ടീസര്‍ കാണാം

പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്സ് ഡേയുടെ ടീസര്‍ പുറത്ത്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കോമഡിയും ആക്ഷനുമെല്ലാം ചേര്‍ന്നുള്ള മാസ് എന്‍റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രേംനസീറിനെ പൃഥ്വി രാജ് അനുകരിക്കുന്നത് ഉള്‍പ്പെടെയുള്ള രസകരമായ രംഗങ്ങള്‍ ടീസറിലുണ്ട്.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. എന്നാല്‍ ടീസറില്‍ നായികമാരാരും ഇല്ല. ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.