LiveTV

Live

Entertainment

വീണ്ടും പേടിപ്പിക്കാന്‍ രാക്ഷസന്‍; തെലുഗു റീമേക്ക് ട്രെയിലര്‍ വീഡിയോ

വീണ്ടും പേടിപ്പിക്കാന്‍ രാക്ഷസന്‍; തെലുഗു റീമേക്ക് ട്രെയിലര്‍ വീഡിയോ

കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രം രാക്ഷസന്റെ തെലുഗു റീമേക്ക് തിയേറ്ററുകളിലേക്കെത്തുന്നു. തമിഴില്‍ വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു. ചിത്രം തെലുഗിലെത്തുമ്പോള്‍ വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് നായകവേഷത്തില്‍ എത്തുന്നത്. അമല പോളിന് പകരം മലയാളിയായ അനുപമ പരമേശ്വരനാണ് നായികയായെത്തുന്നത്. നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലുഗില്‍ ഒരുക്കുന്നത്. ശരവണൻ തന്നെയാണ് തെലുഗിലും ക്രിസ്റ്റഫർ എന്ന സൈക്കോ വില്ലനായി എത്തുന്നത്.

ജിബ്രാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നായികയായി രാകുല്‍ പ്രീത്, റാഷി ഖന്ന തുടങ്ങിയവരെ പരിഗണിച്ചിരുന്നുവെന്നും പിന്നീട് അനുപമയിലെത്തുകയായിരുന്നു.