LiveTV

Live

Entertainment

രാഷ്ട്രീയത്തില്‍ ഇറങ്ങുമോ ? മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ...

ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന നിര്‍ബന്ധമില്ലെന്നാണ് നടന്‍ മമ്മൂട്ടിയുടെ അഭിപ്രായം. 

രാഷ്ട്രീയത്തില്‍ ഇറങ്ങുമോ ? മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ...

മമ്മൂട്ടി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു, ഉടന്‍ രാഷ്ട്രീയത്തില്‍ സജീവമാകും, മമ്മൂട്ടി ഭാഗമാകുന്ന പാര്‍ട്ടി ഏതായിരിക്കും തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ കാലാകാലങ്ങളായി പ്രചരിക്കാറുണ്ട്. അപ്പോഴൊക്കെ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ, വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലും മമ്മൂട്ടി ഇക്കാര്യം ആവര്‍ത്തിക്കുന്നു.

ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് നിര്‍ബന്ധമില്ലെന്നാണ് നടന്‍ മമ്മൂട്ടിയുടെ അഭിപ്രായം. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്നും താരം വ്യക്തമാക്കി. ''രാഷ്ട്രീയത്തില്‍ ഒരുകാലത്തും തനിക്ക് അതിയായ താല്‍പര്യം തോന്നിയിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വലിയ താല്‍പര്യമുമില്ല. ജനങ്ങളെ സേവിക്കണമെന്നുണ്ടെങ്കില്‍ അതിന് രാഷ്ട്രീയക്കാരനാകണമെന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. ''ഞാന്‍ മറ്റുള്ളവരുമായി മത്സരിക്കാറില്ല. ഒരാള്‍ അയാളോട് തന്നെയാണ് മത്സരിക്കേണ്ടത്. അതാണ് എളുപ്പം. മറ്റുള്ളവരുമായി മത്സരിച്ചാല്‍ അയാള്‍ എതിരാളിയെ അനുകരിക്കുകയാണ് ചെയ്യുക. നിങ്ങള്‍ നിങ്ങളോട് തന്നെ മത്സരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.'' - മമ്മൂട്ടി പറഞ്ഞു.