LiveTV

Live

Entertainment

ഇതര സംസ്ഥാനക്കാരിയായ അമല പോളിന് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ല; ‘ആടൈ’ക്കെതിരെ പരാതി

ആടൈയിലെ രംഗങ്ങൾ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നാണ് പരാതി.

ഇതര സംസ്ഥാനക്കാരിയായ അമല പോളിന് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ല; ‘ആടൈ’ക്കെതിരെ പരാതി

ആടൈ സിനിമയിലെ രംഗങ്ങളുടെ പേരില്‍ നടി അമല പോളിനെതിരെ പരാതി. പി.എം.കെ നേതാവായിരുന്ന പ്രിയ രാജേശ്വരിയാണ് നടിക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഇതര സംസ്ഥാനത്ത് നിന്നും വരുന്ന അമല പോളിന് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രിയ ആരോപിക്കുന്നു.

ഇതര സംസ്ഥാനക്കാരിയായ അമല പോളിന് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ല; ‘ആടൈ’ക്കെതിരെ പരാതി

ആടൈയിലെ നഗ്നരംഗങ്ങൾ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നാണ് പരാതി. ഇത്തരം രംഗങ്ങള്‍ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വർധിക്കാൻ ഇടയാക്കും. കുട്ടികളെപോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അതിനെതിരെ നടപടി വേണമെന്നാണ് ആവശ്യമെന്നും പ്രിയ വ്യക്തമാക്കി.

ഇതര സംസ്ഥാനക്കാരിയായ അമല പോളിന് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ല; ‘ആടൈ’ക്കെതിരെ പരാതി

ഇവിടെ കൊച്ചുകുട്ടികള്‍ വരെ പീഡനത്തിന് ഇരയാകുന്നു. ടിവിയില്‍ ബിഗ് ബോസ് പോലുള്ള പരിപാടികളില്‍ ആഭാസ കാഴ്ചകളാണ്. ടിക് ടോക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലും വൃത്തികേടുകൾ തന്നെ. ഇതിനൊന്നും നിരോധനം ഇല്ല. നല്ലവരെ പോലും മോശക്കാരാക്കുന്ന സാഹചര്യമാണുള്ളത്. എത്ര നല്ല കഥയാണെന്ന് പറഞ്ഞാലും ആടൈ പോലുള്ള നഗ്നതയുടെ അതിപ്രസരമുള്ള സിനിമകള്‍ നാടിന് ആവശ്യമില്ല. ഇവ തടയാൻ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും പ്രിയ ആവശ്യപ്പെട്ടു.