LiveTV

Live

Entertainment

മിഷന്‍ മംഗള്‍; ഇന്ത്യയുടെ ചൊവ്വാ ദൗത്യം തിയേറ്ററുകളിലേക്ക്, ട്രെയിലര്‍ പുറത്ത് 

അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം സാധ്യമാക്കിയ ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ന്ന് ഉദ്വേഗജനകമായ നിമിഷങ്ങള്‍ ട്രെയിലറിലുണ്ട്.

മിഷന്‍ മംഗള്‍; ഇന്ത്യയുടെ ചൊവ്വാ ദൗത്യം തിയേറ്ററുകളിലേക്ക്, ട്രെയിലര്‍ പുറത്ത് 

ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍റെ കഥ പറയുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അക്ഷയ് കുമാർ, വിദ്യ ബാലന്‍, തപ്സി പന്നു, സോനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വന്‍ താരനിരയുണ്ട് ചിത്രത്തില്‍.

മിഷന്‍ മംഗള്‍; ഇന്ത്യയുടെ ചൊവ്വാ ദൗത്യം തിയേറ്ററുകളിലേക്ക്, ട്രെയിലര്‍ പുറത്ത് 

ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് സിനിമ. അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം സാധ്യമാക്കിയ ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ന്ന് ഉദ്വേഗജനകമായ നിമിഷങ്ങള്‍ ട്രെയിലറിലുണ്ട്.

ജഗൻ സാക്ഷിയാണ് മിഷൻ മംഗള്‍ സംവിധാനം ചെയ്തത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ അവിശ്വസനീയമായ യാഥാർഥ്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രത്തിന്‍റെ ഭാഗമായതെന്ന് അക്ഷയ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്ത് 15ന് ചിത്രം തിയേറ്ററുകളിലെത്തും.