LiveTV

Live

Entertainment

‘കണ്ണില്‍ പന്തം കൊളുത്തെടാ... ലീവ് ലൈക്ക് എ കോമ്രേഡ്’; സഖാവായി ദുല്‍ഖര്‍; ആവേശം നിറച്ച് കോമ്രേഡ് ആന്തം- വീഡിയോ

‘കണ്ണില്‍ പന്തം കൊളുത്തെടാ... ലീവ് ലൈക്ക് എ കോമ്രേഡ്’; സഖാവായി ദുല്‍ഖര്‍; ആവേശം നിറച്ച് കോമ്രേഡ് ആന്തം- വീഡിയോ

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച് മലയാളത്തിന്റ കുഞ്ഞിക്ക. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ഗാനത്തിലെ മലയാള ഭാഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഗാനമാലപിക്കുന്നത്. ‘സഖാവേ...ലീവ് ലൈക്ക് എ കോമ്രേഡ് ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തമിഴില്‍ നിന്നും മക്കള്‍ശെല്‍വന്‍ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയ സമയം ദുല്‍ഖറും താനും ചേര്‍ന്ന് ഒരു വലിയ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട് എന്ന് വിജയ് ദേവരകൊണ്ട സൂചന നല്‍കിയിരുന്നു. അതാണ് ഗാനത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഡിയര്‍ കോമ്രേഡിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്.

മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ, യഷ് രങ്കിനേനി എന്നിവർ നിർമ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്.
വിജയ് ദേവരകൊണ്ടയും, രശ്‌മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഇ ഫോര്‍ എന്റെർറ്റൈന്മെന്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്. സുജിത്ത് സാരംഗിന്റെതാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ-കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. പിആർഒ - ആതിര ദിൽജിത്ത്.