LiveTV

Live

Entertainment

എന്താണ് സൗന്ദര്യം? ടൊവിനോ പറയും

മലയാളികള്‍ കേട്ട് തഴമ്പിച്ച സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായൊരു തലം നല്‍കിയ ചിത്രം കൂടിയായിരുന്നു ഉയരെ

എന്താണ് സൗന്ദര്യം? ടൊവിനോ പറയും

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടികളുടെ അതിജീവനത്തിന്‍റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നതാണ് സത്യം. മലയാളികള്‍ കേട്ട് തഴമ്പിച്ച സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായൊരു തലം നല്‍കിയ ചിത്രം കൂടിയായിരുന്നു ഉയരെ. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തിലെ ഒരു രംഗമാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്.

സൗന്ദര്യം എന്ന സങ്കല്പത്തെക്കുറിച്ച് ടൊവിനോ പറയുന്ന കിടിലന്‍ വിശദീകരണത്തിന്‍റെ വീഡിയോയാണ് വൈറലാകുന്നത്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയവയാണ്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗയും, ഷെഗ്‌നയും, ഷെര്‍ഗയും. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Also read: ‘ഉയരെ’യെ ചവിട്ടി താഴ്ത്താനായി വ്യാജൻ

Also read: ‘ഉയരെ’യെ ഉയരങ്ങളിലെത്തിച്ച മേക്കോവറിന് പിന്നില്‍ ഇവരാണ്‌.. 

Also read: ‘നീ മുകിലോ പുതുമഴ മണിയോ’; ‘ഉയരെ’ ഗാനത്തിന് കൈയ്യടിച്ച് പ്രേക്ഷകര്‍