LiveTV

Live

Entertainment

നടന്‍മാരുടെ തല്ലുകൊള്ളാന്‍ ഇനിയില്ല; തിരിച്ചുവരാനൊരുങ്ങി ‘കീരിക്കാടന്‍’

ലോഹിതദാസ് വഴിയാണ് സിബി മലയില്‍ ചിത്രം കിരീടത്തിലേക്ക് താരം എത്തുന്നത്.

നടന്‍മാരുടെ തല്ലുകൊള്ളാന്‍ ഇനിയില്ല; തിരിച്ചുവരാനൊരുങ്ങി ‘കീരിക്കാടന്‍’

മലയാളിയുടെ സ്വന്തം വില്ലനെന്ന പേരെടുത്തിരിക്കുകയാണ് കിരീടത്തിലെ ‘കീരിക്കാടൻ ജോസ്’. എത്രത്തോളം ഈ കഥാപാത്രം മലയാളിയുടെ മനസ്സിൽ വേരുറച്ചു എന്ന് ചോദിച്ചാൽ, കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് താരം പിന്നീടങ്ങളോട്ട് അറിയപ്പെട്ടത്.

സിനിമയിലുടനീളം വില്ലനായി മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഹൻരാജ് എന്ന കീരിക്കാടൻ ജോസ് പറയുന്നത് നല്ല വേഷങ്ങൾ ലഭിച്ചാൽ ഇനിയും സിനിമയിലേക്ക് മടങ്ങി വരാൻ തയ്യാറാണെന്നാണ്. നായകന്റെ ഇടി കൊള്ളുന്ന വേഷങ്ങൾ ചെയ്ത് മടുത്തു. സിനിമയിൽ വളരെ ബുദ്ധിമുട്ട് അനുഭവിക്കന്നവരാണ് വില്ലൻമാർ. മാനസികമായും സാമ്പത്തികമായും കഷ്ടത്തിലായിരിക്കും പലരുമെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

നടന്‍മാരുടെ തല്ലുകൊള്ളാന്‍ ഇനിയില്ല; തിരിച്ചുവരാനൊരുങ്ങി ‘കീരിക്കാടന്‍’

സിനിമയിലേക്ക് മോഹിച്ച് എത്തിച്ചേർന്നതല്ല. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലോഹിതദാസ് വഴിയാണ് സിബി മലയില്‍ ചിത്രം കിരീടത്തിലേക്ക് എത്തുന്നത്. അവിടം മുതൽ കീരിക്കാടൻ ജോസ് ആയി മാറുകയായിരുന്നുവെന്ന് താരം പറയുന്നു. തുടര്‍ തമിഴ്, തെലുങ്ക് ഭാഷകളിലും, രണ്ട് ജാപ്പനീസ് ചിത്രങ്ങളിലും മോഹന്‍രാജ് അഭിനയിച്ചു.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലാണ് താരം കുടുംബസമേതം താമസം. പുതുമയുള്ള വേഷങ്ങൾക്കായി കാത്തിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം കീരിക്കാടൻ. ഇപ്പോഴും അടിവാങ്ങുന്ന വേഷങ്ങൾ തന്നൊയാണ് തേടിയെത്തുന്നതെന്ന് പറഞ്ഞ താരം വേറിട്ട കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയിൽ മടങ്ങിയെത്തുമെന്നും അറിയിച്ചു.