LiveTV

Live

Entertainment

‘കബീര്‍ സിംഗ്’ സ്ത്രീയായിരുന്നെങ്കിലോ?;  ‘കവിതാ സിംഗ്’ വീഡിയോ കാണാം

‘കബീര്‍ സിംഗ്’ സ്ത്രീയായിരുന്നെങ്കിലോ?;  ‘കവിതാ സിംഗ്’ വീഡിയോ കാണാം

തെന്നിന്ത്യയൊട്ടാകെ സൂപ്പർഹിറ്റായ ചിത്രമാണ് വിജയ് ദേവരകൊണ്ട നായകനായെത്തിയ 'അർജുൻ റെഡ്ഡി'. ചിത്രം ബോക്സ് ഓഫീസില്‍ വൻ വിജയം നേടുകയും വിജയ് ദേവരകൊണ്ടക്ക് വലിയ പ്രേക്ഷക പ്രീതി നേടി കൊടുക്കുകയും ചെയ്തു. ചിത്രം വിജയം നേടിയതോടെ പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. കബീര്‍ സിംഗ് എന്ന പേരില്‍ ഹിന്ദിയിലെത്തിയ ചിത്രം ആദ്യ ചിത്രത്തിന് നേരിടേണ്ടി വന്ന ആരോപണം തന്നെ നേരിടേണ്ടി വന്നിരുന്നു. സ്ത്രീ വിരുദ്ധത നിറഞ്ഞതാണ് രണ്ട് ചിത്രങ്ങളുമെന്നായിരുന്നു പരക്കെയുള്ള ആക്ഷേപം. അതിനെല്ലാം മറുപടി എന്ന രൂപത്തിലാണ് ഇപ്പോള്‍ ചിത്രത്തെ പരിഹസിക്കാനെന്ന പേരില്‍ ‘കവിത സിംഗ്’ യൂട്യൂബില്‍ പുറത്തിറങ്ങിയത്. പുരുഷന് പകരം സ്ത്രീ ഹീറോയിക്കായി കബീര്‍ സിംഗിനെ പോലെ തന്നെ അഭിനയിക്കുന്നത് വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. 31 ലക്ഷം പേരാണ് ഇതിനോടകം കവിത സിംഗ് യൂട്യൂബില്‍ കണ്ടത്.