LiveTV

Live

Entertainment

സംവിധായകന്‍ പാ രഞ്ജിത്തിന്റെ പിതാവ് അന്തരിച്ചു

സംവിധായകന്‍ പാ രഞ്ജിത്തിന്റെ പിതാവ്  അന്തരിച്ചു

സംവിധായകന്‍ പാ രഞ്ജിത്തിന്റെ പിതാവ് പാണ്ടുരങ്കന്‍ അന്തരിച്ചു.63 വയസ്സായിരുന്നു. സ്വദേശമായ തിരുവള്ളൂര്‍ ജില്ലയിലെ കാരല്‍പാകത്ത് മൃതദേഹം സംസ്‌ക്കരിക്കും.

ഭാര്യയോടും മൂന്നു മക്കളോടും പേരക്കുട്ടികളോടൊപ്പവുമായിരുന്നു താമസിച്ചിരുന്നത്. സിനിമാ ലോകത്തെയും രാഷ്ട്രീയ ലോകത്തെയും പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

അട്ടക്കത്തി എന്ന ചിത്രത്തിലൂടെയാണ് പാ. രഞ്ജിത്ത് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രജനികാന്ത് നായകനായ ‘കബാലി’, ‘കാല’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി. ഒരേ സമയം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ‘പരിയേറും പെരുമാള്‍’ എന്ന ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് ആയിരുന്നു.