LiveTV

Live

Entertainment

തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്  വിവാഹിതനായി

തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്  വിവാഹിതനായി

തമിഴ് സംവിധായകന്‍ എ.എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. സ്വകാര്യമായ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

മലയാള നടി അമലാ പോളിനെയാണ് എ.എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്. 2014 ജൂണ്‍ 12നായിരുന്നു  വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.

ഈ വര്‍ഷം രണ്ട് പുതിയ ചിത്രങ്ങളാണ് വിജയ്‍യുടേതായി റിലീസ് ചെയ്തത്. പ്രഭുദേവ നായകനായി എത്തിയ ദേവി 2 തീയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. കങ്കണ റണൗട്ട് പ്രധാനവേഷത്തിലെത്തുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിജയ് ഇപ്പോൾ.