LiveTV

Live

Entertainment

‘ഇത് ഷാരൂഖ് തന്നെയല്ലേ’; ലയണ്‍ കിംഗില്‍ ശബ്ദവിസ്മയമായി ഷാരൂഖിന്റെ മകന്‍ - ട്രെയിലര്‍ വീഡിയോ

‘ഇത് ഷാരൂഖ് തന്നെയല്ലേ’; ലയണ്‍ കിംഗില്‍ ശബ്ദവിസ്മയമായി  ഷാരൂഖിന്റെ മകന്‍ - ട്രെയിലര്‍ വീഡിയോ

വാള്‍ട്ട് ഡിസ്നി ഹിന്ദിയിലൊരുക്കിയ ലയണ്‍ കിംഗിന്റെ ട്രെയിലറിലെ ശബ്ദം കേട്ട് ബോളിവുഡ് ഒന്ന് ഞെട്ടി. ഏറെ പരിചയമുള്ള ഈ ശബ്ദത്തിന് പിന്നില്‍ ആരെന്ന് തിരഞ്ഞ ബോളിവുഡ് ഒടുവില്‍ അതിന് പിന്നിലെ ആളെ കണ്ടപ്പോള്‍ ഒന്നുഞെട്ടി. അത് മറ്റാരുമല്ല, ബോളിവുഡിന്റെ കിംഗ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ്. ആര്യന്‍ ഖാനാണ് ചിത്രത്തില്‍ സിംബക്ക് ശബ്ദം നല്‍കുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ മുസാഫക്കും ശബ്ദം നല്‍കും. ഷാരുഖിന്റെയും ആര്യന്റെയും ശബ്ദങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന സാമ്യതയാണ് അനുഭവിക്കാന്‍ സാധിക്കുക.

ഷാരുഖ് ഖാന്‍ തന്നെയാണ് മകന്‍ ഡബ്ബ് ചെയ്ത ഭാഗം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മേര സിംബ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെയും ഷാരുഖും ആര്യനും ഒരു സിനിമയ്ക്ക് ശബ്ദം നല്‍കിയിരുന്നു. ഇന്‍ക്രെഡിബിള്‍ എന്ന് ഹോളിവുഡ് ചിത്രത്തിനാണ് ഇരുവരും ചേര്‍ന്ന് ശബ്ദം നല്‍കിയത്. സംവിധായകന്‍ ജോണ്‍ ഫവ്രോയാണ് ഒരുക്കുന്ന ലയണ്‍ കിങ്, ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടര്‍ ആനിമേറ്റഡ് റീമേക്ക് ആണ്. ചിത്രം ജൂലായ് 19 ന് റിലീസ് ചെയ്യും.