LiveTV

Live

Entertainment

കുഞ്ഞിക്കയാണ് ബെസ്റ്റ് എന്ന് ദേരക്കൊണ്ട; ദുല്‍ഖര്‍ സല്‍മാന്‍ വിജയ് ദേവരക്കൊണ്ട ചിത്രം അണിയറയിലെന്ന് സൂചനകള്‍

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിന്റെ മലയാളം ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്ത് വിട്ടത്

കുഞ്ഞിക്കയാണ് ബെസ്റ്റ് എന്ന് ദേരക്കൊണ്ട; ദുല്‍ഖര്‍ സല്‍മാന്‍ വിജയ് ദേവരക്കൊണ്ട ചിത്രം അണിയറയിലെന്ന് സൂചനകള്‍

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിന്റെ മലയാളം ട്രെയിലര്‍ ഇന്നെത്തി. ദുല്‍ഖര്‍ സല്‍മാനാണ് ട്രെയിലര്‍ പുറത്ത് വിട്ടത്.

‘സഹോദരന്‍ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയിലര്‍ സന്തോഷത്തോടെ ലോഞ്ച് ചെയ്യുന്നു’ എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ ട്രെയിലര്‍ പുറത്ത് വിട്ടത്. ഇതിന് മറുപടിയുമായി വിജയ് എത്തി. താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വലിയ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട് എന്ന് വിജയ് കുറിച്ചു. ദുല്‍ഖറും വിജയും ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെന്നും പ്രേക്ഷകര്‍ സംശയിക്കുന്നുണ്ട്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടാക്സി വാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.