LiveTV

Live

Entertainment

“ഏഴാം ക്ലാസിലെ റിസല്‍റ്റ് വന്ന ദിവസം നിനക്ക് ഓര്‍മ്മയുണ്ടോ”; മനസ് നിറച്ച് സിദ്ധിഖും ഇന്ദ്രന്‍സും; വീഡിയോ കാണാം 

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും അഭിനയം മനസില്‍ പതിയുന്നതാണെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത് 

“ഏഴാം ക്ലാസിലെ റിസല്‍റ്റ് വന്ന ദിവസം നിനക്ക് ഓര്‍മ്മയുണ്ടോ”; മനസ് നിറച്ച് സിദ്ധിഖും ഇന്ദ്രന്‍സും; വീഡിയോ കാണാം 

ദിലീപ് നായകനായി വ്യാസന്‍ സംവിധാനം ചെയ്ത ശുഭരാത്രി മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും അഭിനയം മനസില്‍ പതിയുന്നതാണെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ശുഭരാത്രിയുടെ ട്രയിലറിനും ഗാനങ്ങള്‍ക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രോമോ വീഡിയോയും മനസ് നിറയ്ക്കുന്നതാണ്.

പച്ചയായ ജീവിതങ്ങളുടെ കഥ,സൗഹൃദത്തിന്റെ മനോഹരമായ കാഴ്ച

Posted by Dileep on Wednesday, July 10, 2019

ഇന്ദ്രന്‍സും സിദ്ധിഖുമാണ് ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിദ്ധിഖ് വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സഹപാഠിയായ ഇന്ദ്രന്‍സിന്റെ വീട്ടിലെത്തുന്നതും സ്കൂള്‍ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതുമാണ് ഈ രംഗത്തില്‍ കാണിച്ചിരിക്കുന്നത്. വളരെ ഹൃദയ സ്പര്‍ശിയായിട്ടാണ് ഈ രംഗം ഒരുക്കിയിരിക്കുന്നത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, പരീഷ് പേരാടി, ഷീലു എബ്രഹാം, കെ.പി.എ.സി ലളിത, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങള്‍. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Also read: ‘മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്റെ മകളുടെ ജീവിതവും കൂടി...അത് വേണ്ട.!’; ദിലീപിന്റെ ശുഭരാത്രി ട്രെയിലര്‍ കാണാം 

Also read: 100 ശതമാനം കുടുംബചിത്രം; ദിലീപിന്റെ ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്  

Also read: ദിലീപിന്റെ ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍ വരുന്നു; സംവിധാനം വ്യാസൻ