LiveTV

Live

Entertainment

‘ദേശദ്രോഹികളേ, നിങ്ങളെ വാങ്ങാന്‍ അറുപതു രൂപ മതി’; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് വീണ്ടും കങ്കണ- വീഡിയോ  

‘ദേശദ്രോഹികളേ, നിങ്ങളെ വാങ്ങാന്‍ അറുപതു രൂപ മതി’; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് വീണ്ടും കങ്കണ- വീഡിയോ  

കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തുന്ന ജഡ്ജ്മെന്‍റല്‍ ഹൈ ക്യാ സിനിമയുടെ പ്രചാരണ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തിന് ശേഷം കങ്കണയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരും രംഗത്തുവന്നു. അധിക്ഷേപത്തില്‍ കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ ബഹിഷ്ക്കരിക്കുമെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ അധിക്ഷേപങ്ങളുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് നടി കങ്കണ റണൗട്ട്. ട്വിറ്റര്‍ വീഡിയോയിലൂടെയാണ് തന്നെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ താരം അധിക്ഷേപിച്ചത്.

തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മാപ്പ് പറയില്ലെന്നും കങ്കണ പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരെ ലക്ഷങ്ങളൊന്നും ചെലവാക്കെണ്ടെന്നും അറുപത് രൂപ മതിയാകുമെന്നും താരം വീഡിയോയിലൂടെ പറഞ്ഞു.

തന്നെ ബഹിഷ്‌കരിക്കണമെന്നും അങ്ങനെ അവര്‍ കഷ്ടപ്പെടണമെന്നും കങ്കണ പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച, ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന നടിയായി താന്‍ മാറിയതെന്നും കങ്കണ പറയുന്നു. തന്റെ കൂടെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കങ്കണ നന്ദി പറയുകയും ചെയ്തു.

Also read: ‘ആരോപണം, അധിക്ഷേപം’; മാധ്യമ പ്രവര്‍ത്തകനോട് കലിപൂണ്ട് കങ്കണ; വീഡിയോ