LiveTV

Live

Entertainment

കാമ്പസ് പ്രണയവും രാഷ്ട്രീയവും നിറഞ്ഞാടുന്ന ഡിയര്‍ കോമ്രേഡ്; ട്രെയിലര്‍ വീഡിയോ

കാമ്പസ് പ്രണയവും രാഷ്ട്രീയവും നിറഞ്ഞാടുന്ന ഡിയര്‍ കോമ്രേഡ്; ട്രെയിലര്‍ വീഡിയോ

ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന ഡിയര്‍ കോമ്രേഡ് സിനിമയുടെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി. കോളേജ് രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന സിനിമ മനോഹരമായ ഗാനങ്ങളാലും സമ്പന്നമാണ്. ഭരത് കമ്മയാണ് ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മൈത്രി മേക്കേഴ്സ് നിർമ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.