LiveTV

Live

Entertainment

കബീര്‍ സിങിന്റെ വിജയം: പ്രതിഫലം ഉയര്‍ത്തി ഷാഹിദ് കപൂര്‍  

35 കോടിയാണ് ഷാഹിദ് അടുത്ത സിനിമക്കായി വാങ്ങുന്നതെന്നും പറയപ്പെടുന്നു. സംഭവം ശരിയാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാവും ഷാഹിദ് കപൂര്‍.

കബീര്‍ സിങിന്റെ വിജയം: പ്രതിഫലം ഉയര്‍ത്തി ഷാഹിദ് കപൂര്‍  

വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പണം വാരുന്ന ചിത്രം ‘ ‘ ‘കബീര്‍സിങി’ന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂര്‍. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീര്‍സിങിനെ കണക്കാക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചിത്രം 250 കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഷാഹിദ് കപൂര്‍ പ്രതിഫലം ഉയര്‍ത്തിയ കാര്യം മുംബൈ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം 35 കോടിയാണ് ഷാഹിദ് അടുത്ത സിനിമക്കായി വാങ്ങുന്നതെന്നും പറയപ്പെടുന്നു. സംഭവം ശരിയാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാവും ഷാഹിദ് കപൂര്‍. ചിത്രം ഇതിനകം തന്നെ 200 കോടി പിന്നിട്ടു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വിമര്‍ശനവും ഒരു ഭാഗത്തുണ്ട്.

ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് വിമര്‍ശം. തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീര്‍ സിങ്. കിയാര അദ്വാനിയാണ് സിനിമയിൽ നായിക. എം.ബി.ബി.എസ് വിദ്യാർഥികളുടെ ജീവിതവും പ്രണയവും വേർപിരിയലുമെല്ലാം കബീർ സിങിൽ ദൃശ്യവത്ക്കരിക്കുന്നു.