LiveTV

Live

Entertainment

സൗബിനും സുരാജും വികൃതിയുമായി എത്തുന്നു

സൗബിനും സൂരജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പുതിയ ചിത്രമായ വികൃതിയുടെ വിശേഷങ്ങളാണ് ചര്‍ച്ചാവിഷയം

സൗബിനും സുരാജും വികൃതിയുമായി എത്തുന്നു

അടുത്തിടെയിറങ്ങിയ മലയാളചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതുമുഖ നടനാണ് സൗബിന്‍ ഷാഹിര്‍. തന്നെ ഏല്‍പ്പിക്കുന്ന ഏത് കഥാപാത്രവും ഭംഗിയായി അവതരിപ്പിക്കാനുള്ള സൌബിന്‍റെ കഴിവ് നാം മുമ്പം കണ്ടതാണ്. നായകനോ വില്ലനോ ആവട്ടേ, കോമഡിയൊ സീരിയസോ ആവട്ടേ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ എന്തായാലും അതിനെ അതിന്റെ പൂർണതയിൽ എത്തിക്കാൻ സൗബിന് സാധിക്കുമെന്ന് തീര്‍ച്ചയാണ്. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

Happy to release the first look poster of "വികൃതി " Best wishes Dearest Suraj , Soubin & the entire team 😊

Posted by Fahadh Faasil on Monday, July 8, 2019

സൗബിനും സൂരജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പുതിയ ചിത്രമായ വികൃതിയുടെ വിശേഷങ്ങളാണ് ചര്‍ച്ചാവിഷയം. ഫഹദ് ഫാസിൽ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ചത്. സൗബിന്‍റെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ജൂതൻ. ചിത്രം സംവിധാനം ചെയ്യുന്നത് ഭദ്രനാണ്. സൗബിനൊപ്പം റിമ കല്ലിങ്കൽ നായിക ആയി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനാല് വർഷങ്ങൾക്ക് ശേഷം ഭദ്രൻ വീണ്ടും സംവിധായകന്‍റെ കുപ്പായമണിയുന്ന ചിത്രം നിർമ്മിക്കുന്നത് റൂബി ഫിലിംസിന്‍റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവർ ചേർന്നാണ്.