LiveTV

Live

Entertainment

‘ആശാ ശരത്തിന്റെ വിവാദ പ്രമോ വീഡിയോ’; സിനിമയിലെ ‘വെറൈറ്റി’ പ്രചരണങ്ങള്‍ പരിചയപ്പെടാം

‘ആശാ ശരത്തിന്റെ വിവാദ പ്രമോ വീഡിയോ’; സിനിമയിലെ ‘വെറൈറ്റി’  പ്രചരണങ്ങള്‍ പരിചയപ്പെടാം

‘എവിടെ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കിലൂടെ പ്രമോ വീഡിയോ പുറത്തിറക്കിയ നടി ആശാ ശരത്തിന് വലിയ അധിക്ഷേപങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. പ്രമോ വീഡിയോ പുറത്തിറങ്ങിയതോടെ നടിക്കെതിരെ വയനാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയതും കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന നിര്‍ത്താതെയുള്ള ഫോണ്‍കോളുകളും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. തുടര്‍ന്ന് പ്രമോ വീഡിയോയില്‍ വ്യക്തത വരുത്തി തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രസ് മീറ്റില്‍, ഇതിന് മുമ്പ് പദ്മരാജന്‍ സംവിധാനം ചെയ്ത ‘ഇന്നലെ’ എന്ന സിനിമക്ക് വേണ്ടി ശോഭനയുടെ ഫോട്ടോയോട് കൂടി മലയാളത്തിലെ പത്രങ്ങളില്‍ നല്‍കിയ വാര്‍ത്ത നടി പരാമര്‍ശിക്കുകയും ചെയ്തു. തന്നെ സ്ത്രീയായതു കൊണ്ടാണ് വേട്ടയാടുന്നതെന്നാണ് ആശ ശരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

മലയാളത്തില്‍ ഇതിന് മുമ്പും ജന ശ്രദ്ധ നേടുന്ന തരത്തിലുള്ള പല സിനിമാ പ്രചരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പലതും ക്രിയാത്മകമായി ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും പരസ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. അത്തരത്തിലുള്ള ചില ‘പരസ്യ’ പ്രചരണങ്ങള്‍ പരിചയപ്പെടാം

ഇന്നലെ - പി.പദ്മരാജന്‍

പത്മരാജന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ‘ഇന്നലെ’ എന്ന സിനിമക്കു വേണ്ടി ശോഭനയുടെ ചിത്രം ഉൾപ്പെടുത്തി ‘ബസ്സപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ഓര്‍മ്മ നഷ്ടപ്പെട്ട പെൺകുട്ടി ബന്ധുക്കളെ തേടുന്നു’ എന്ന തലക്കെട്ടോടെ റിലീസിന്റെ തലേന്ന് മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ പരസ്യം വന്നിരുന്നു. പെട്ടെന്ന് ശോഭനയാണെന്നു തോന്നാത്ത രീതിയിലുള്ള ചെറിയ കോളം പരസ്യം അക്കാലത്ത് വലിയ ശ്രദ്ധ നേടി. ഇത് പിന്നീട് സിനിമക്കും വലിയ ഗുണം ചെയ്യുകയുണ്ടായി.

‘ആശാ ശരത്തിന്റെ വിവാദ പ്രമോ വീഡിയോ’; സിനിമയിലെ ‘വെറൈറ്റി’  പ്രചരണങ്ങള്‍ പരിചയപ്പെടാം

22 ഫീമെയില്‍ കോട്ടയം - ആഷിഖ് അബു

ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന് വേണ്ടിയും വ്യത്യസ്തമായ പ്രമോ വീഡിയോ അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുന്ന യുവാവിനെ രൂക്ഷമായി നേരിടുന്ന വീഡിയോയാണ് ഇങ്ങനെ പുറത്തിറക്കിയത്. ഇത് പിന്നീട് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും സിനിമയെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സഹായിക്കുകയുണ്ടായി.

കായംകുളം കൊച്ചുണ്ണി - റോഷന്‍ ആന്‍ഡ്രൂസ്

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി - മോഹന്‍ലാല്‍ കോംമ്പോയില്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തിനും രസകരമായ രീതിയിലാണ് പിന്നണിയിലുള്ളവര്‍ പ്രമോഷന്‍ ജോലികള്‍ നിര്‍വ്വഹിച്ചത്. അങ്ങനെ പുറത്തിറക്കിയ പോസ്റ്ററുകളിലൊന്നായിരുന്നു നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയുടെ രൂപത്തിലുള്ള ഫോട്ടോ പോസ്റ്റര്‍ രൂപത്തില്‍ ‘വാണ്ടണ്ട്’ എന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത് പൊതുനിരത്തിലും റെയില്‍വേ സ്റ്റേഷനുകളിലും പതിച്ചത്.

‘ആശാ ശരത്തിന്റെ വിവാദ പ്രമോ വീഡിയോ’; സിനിമയിലെ ‘വെറൈറ്റി’  പ്രചരണങ്ങള്‍ പരിചയപ്പെടാം

മുമ്പ് ഇതേ രീതിയില്‍ ഹിന്ദിയില്‍ വിദ്യാ ബാലന്‍ പ്രധാന വേഷത്തിലെത്തിയ കഹാനിയുടെ പോസ്റ്ററും പൊതു സ്ഥലങ്ങളില്‍ പതിച്ചിരുന്നു. ഇതെല്ലാം പിന്നീട് വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതും ഏറ്റെടുത്തതും.

‘ആശാ ശരത്തിന്റെ വിവാദ പ്രമോ വീഡിയോ’; സിനിമയിലെ ‘വെറൈറ്റി’  പ്രചരണങ്ങള്‍ പരിചയപ്പെടാം

ജനാധിപന്‍ - തന്‍സീര്‍ മുഹമ്മദ്

തന്‍സീര്‍ മുഹമ്മദ് സംവിധാനം ചെയ്ത് ഹരീഷ് പേരടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലെത്തിയ ചിത്രമായിരുന്ന ജനാധിപന്‍. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പുറത്തിറക്കിയ ചിത്രവും അതിന്റെ പ്രചരണത്തിന് വ്യത്യസ്തമായ രീതിയാണ് തെരഞ്ഞെടുത്തത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ. കണ്ണൂര്‍ വിശ്വന്‍ മല്‍സരിക്കുന്നതായും വിജയിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന, തെരഞ്ഞെടുപ്പ് പോസ്റ്ററിന് സമാനമായ സിനിമാ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന് വേണ്ടി പതിച്ചത്.

‘ആശാ ശരത്തിന്റെ വിവാദ പ്രമോ വീഡിയോ’; സിനിമയിലെ ‘വെറൈറ്റി’  പ്രചരണങ്ങള്‍ പരിചയപ്പെടാം

ഇ - കുക്കു സുരേന്ദ്രന്‍

കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത് ഗൗതമി പ്രധാന വേഷത്തിലെത്തിയ മലയാള ഹൊറര്‍ ചലച്ചിത്രമായിരുന്നു ഇ. രോഹന്‍ ബജാജിന്റെ ‘ദ അന്‍നോണ്‍’ എന്ന പുസ്തകത്തെ അധികരിച്ച് പുറത്തിറക്കിയ ചിത്രത്തിനും ഞെട്ടിപ്പിക്കുന്ന പരസ്യം തന്നെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നത്. മലയാളത്തിലെ പ്രധാന പത്രങ്ങളിലെല്ലാം പ്രസിദ്ധീകരിച്ച ‘മിസ്സിങ്’(Missing) പരസ്യം ചിത്രം കൂടുതല്‍ ജനങ്ങളിലേക്കെത്താന്‍ സഹായകരമായി. പ്രതൃക്ഷത്തില്‍ പരസ്യമാണെന്ന് തോന്നുന്ന തരത്തില്‍ തന്നെയായിരുന്നു ഈ വാര്‍ത്ത പിന്നണിയിലുള്ളവര്‍ നല്‍കിയിരുന്നത്.

‘ആശാ ശരത്തിന്റെ വിവാദ പ്രമോ വീഡിയോ’; സിനിമയിലെ ‘വെറൈറ്റി’  പ്രചരണങ്ങള്‍ പരിചയപ്പെടാം

മന്ദാകിനി - ജെനിത് കാച്ചപ്പിള്ളി

പുതുമുഖ സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മന്ദാകിനി എന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിനും ഇത്തരത്തില്‍ വ്യത്യസ്തമായ പരസ്യമാണ് നല്‍കിയിരുന്നത്. സിനിമയിലെ താരങ്ങളായ 5 പേര്‍ പിടിയിലായെന്നും യുവ സംവിധായകനും പിടിയിലായവരിലുണ്ടെന്നും വാര്‍ത്താകട്ടിങ്ങിലുടെ പുറത്ത് വിട്ട അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിലെ താരങ്ങളെ പ്രേക്ഷകരിലേക്ക് പെട്ടെന്ന് എത്തിക്കുന്നതില്‍ വിജയിക്കുകയുണ്ടായി. ഈ വാര്‍ത്താകട്ടിങ്ങ് രസകരമായിട്ടാണ് പിന്നീട് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

‘ആശാ ശരത്തിന്റെ വിവാദ പ്രമോ വീഡിയോ’; സിനിമയിലെ ‘വെറൈറ്റി’  പ്രചരണങ്ങള്‍ പരിചയപ്പെടാം