LiveTV

Live

Entertainment

‘നാടകം കളിച്ചു നടന്നതിന് പകരം പള്ളിക്കൂടത്തിൽ പോയി പത്ത് ഇംഗ്ലീഷും പഠിച്ചിരുന്നെങ്കിൽ ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു’; നെപ്പോളിയന് ആശംസകളുമായി ഷമ്മി തിലകൻ 

ക്രിസ്മസ് കൂപ്പൺ എന്ന ചിത്രത്തിലാണ് നെപ്പോളിയൻ അഭിനയിക്കുന്നത്

‘നാടകം കളിച്ചു നടന്നതിന് പകരം പള്ളിക്കൂടത്തിൽ പോയി പത്ത് ഇംഗ്ലീഷും പഠിച്ചിരുന്നെങ്കിൽ ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു’; നെപ്പോളിയന് ആശംസകളുമായി ഷമ്മി തിലകൻ 

മലയാളികള്‍ ഒരിക്കലും മറക്കാത്ത സിനിമയാണ് ദേവാസുരം. നായകനായ മംഗലശ്ശേരി നീലകണ്ഠനും നായിക ഭാനുമതിയും മാത്രമല്ല വില്ലനായ മുണ്ടക്കല്‍ ശേഖരനും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ കഥാപാത്രങ്ങളാണ്. തമിഴ് നടന്‍ നെപ്പോളിയനായിരുന്നു ശേഖരനായി തകര്‍പ്പന്‍ അഭിനയം കാഴ്ച വച്ചത്. നെപ്പോളിയന്‍ ഹോളിവുഡില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. സിനിമ താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകൾ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് ഷമ്മി തിലകൻ.

‘പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! #അച്ഛൻ_ചെയ്ത_ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം..?! ‘- ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ക്രിസ്മസ് കൂപ്പൺ എന്ന ചിത്രത്തിലാണ് നെപ്പോളിയൻ അഭിനയിക്കുന്നത്. ഡാനിയല്‍ നൂഡ്സെണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഹോക്കി താരത്തിന്റെ മാനേജരായിട്ടാണ് നെപ്പോളിയന്‍ വേഷമിടുന്നത്. ‘ഡെവിള്‍സ് നൈറ്റ്’ എന്ന ഹോളിവുഡ് ചിത്രത്തില്‍ ഇതിനു മുന്‍പ് താരം അഭിനയിച്ചിരുന്നു.

Also read: മുണ്ടക്കല്‍ ശേഖരനെ ഇനി ഹോളിവുഡില്‍ കാണാം