LiveTV

Live

Entertainment

ലാലേട്ടന്റെ ‘കിരീട’ത്തിന് മുപ്പത് വയസ്സ്

സേതുമാധവനായി ലാല്‍ വേഷമിട്ട ചിത്രം, താരത്തിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറി.

ലാലേട്ടന്റെ ‘കിരീട’ത്തിന് മുപ്പത് വയസ്സ്

മലയാളത്തിന്റെ ഏക്കാലത്തെയും ഹിറ്റ് ചിത്രം ‘കിരീടം’ ഇറങ്ങിയിട്ട് മുപ്പത് വർഷങ്ങൾ. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികവാർന്ന പ്രകടനം പുറത്തെടുത്തപ്പോൾ, കിരീടം മലയാളിയുടെ സ്വന്തം അഹങ്കാരമായി മാറുകയായിരുന്നു. സേതുമാധവനായി ലാല്‍ വേഷമിട്ട ചിത്രം, താരത്തിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറി.

ലാലേട്ടന്റെ ‘കിരീട’ത്തിന് മുപ്പത് വയസ്സ്

ലാൽ - തിലകൻ ജോഡി വിസ്മയിപ്പിച്ച ചിത്രം ലോഹിതദാസ് എഴുതി സിബി മലയിലാണ് ഒരുക്കിയത്. 1989 ജൂലൈ 7നായിരുന്നു സിനിമ റിലീസ് ചെയ്തത്. മികച്ച അഭിനയമൂഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ചിത്രത്തിലെ ജോൺസൻ മാഷിന്റെ സംഗീതവും ഹിറ്റായിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശത്തിന് മോഹൻലാൽ അർഹനാവുകയുണ്ടായി. ചിത്രം തുടർന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.