LiveTV

Live

Entertainment

ഇഷ്കിന് ശേഷം ഷെയിന്‍ നിഗമും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒന്നിക്കുന്നു; വെയില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

ഇഷ്കിന് ശേഷം ഷെയിന്‍ നിഗമും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒന്നിക്കുന്നു; വെയില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കിലെ ഗംഭീര അഭിപ്രായത്തിന് ശേഷം നായകന്‍ ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു. വെയില്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥിരാജ് ഔദ്യോഗികമായി തന്നെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെയിന്‍ നിഗം നായകനാവുന്ന ചിത്രം കൂടിയാണ് വെയില്‍.

അങ്കമാലി ഡയറീസ്, ഈമയൗ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്ന ശരത് മേനോനാണ് വെയില്‍ സംവിധാനം ചെയ്യുന്നത്. ശരതിന്റെ ആദ്യ ചിത്രമാണിത്. ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂടും വെയിലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ചിത്രം നിര്‍മ്മിക്കും.